തിരുവനന്തപുരം: ആറ്റിങ്ങൽ മുൻ മുൻ എംപി എ.സമ്പത്തിനെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ നിയമിച്ചു. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഡൽഹിയിലെ കേരള ഹൗസിൽ ലെയ്സൺ ഓഫീസറായിട്ടാണ് നിയമനം. വികസന കാര്യങ്ങളിൽ കേന്ദ്ര-കേരള ബന്ധം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് കാബിനറ്റ് റാങ്ക് നിയമനം നൽകുന്നത്.
റസിഡന്റ് കമ്മീഷണർ തസ്തിക നിലവിലുള്ളപ്പോഴാണ് ഇപ്പോൾ രാഷ്ട്രീയ നിയമനവും നടത്തുന്നത്. കേരള ഹൗസില്‍ സമ്പത്തിന് പ്രത്യേക ഓഫീസും വാഹനവും ലഭ്യമാക്കും. ഇതോടൊപ്പം സമ്പത്തിന്റെ ഓഫീസില്‍ രണ്ട് സെക്രട്ടേറിയറ്റ് അസിസ്റ്റന്റുമാരുടെ തസ്തികകളും സൃഷ്ടിക്കാനും തീരുമാനം എടുത്തിട്ടുണ്ട്.
2009 മുതല്‍ 2019 ആറ്റിങ്ങൾ മണ്ഡലത്തിലെ എംപിയായിരുന്നു സമ്പത്ത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അടൂർ പ്രകാശിനോട് പരാജയപ്പെട്ടിരുന്നു.