കണ്ണൂർ: വിദേശത്തുനിന്നും അവധിക്കെത്തിയ യുവാവിനെ ക്ഷേത്രക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കാഞ്ഞിരോട് എലുമ്പൻ ഹൗസിൽ പരേതനായ കുഞ്ഞിരാമൻ-സരോജിനി ദമ്പതികളുടെ മകൻ എ. സനേഷിനെ (35) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി 11 ഓടെ കാഞ്ഞിരോട് തെരു ഗണപതി മണ്ഡപം കുളത്തിലാണ് സനേഷിന്റെ മൃതദേഹം കണ്ടത്.
ചൊവ്വാഴ്ച രാത്രി ഏഴോടെ സനേഷിനെ വീട്ടിൽ നിന്നും കാണാതാവുകയായിരുന്നു. തുടർന്ന് നാട്ടുകാരും വീട്ടുകാരും നടത്തിയ തെ രച്ചിലിലാണ് കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. കണ്ണൂരിൽ നിന്ന് അഗ്നിശമന സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മസ്ക്കറ്റിൽ ജോലിയുണ്ടായിരുന്ന സനേഷ് അവധിക്ക് നാട്ടിൽ എത്തിയതാണ്. സനേഷിന്റെ ഭാര്യ അശ്വതിയും മസ്ക്കറ്റിൽ നഴ്സായി ജോലി ചെയ്യുകയാണ്. ഏക മകൾ: ഇവ.