കാട്ടാക്കട : മലയിൻകീഴിൽ മാരകായുധങ്ങളുമായി വീട്ടിലെത്തിയ സംഘം അമ്മയെയും മക്കളേയും വെട്ടിപ്പരിക്കേൽപ്പിച്ചു. ഇന്നലെ രാത്രി 11നാണ് ആക്രമണം.
മലയിൻകീഴ് കുരുവിൻമുകൾ ലക്ഷം വീട് കോളനിയിൽ വിശാഖ് ഭവനിൽ സുധ (60) മക്കളായ വിഷ്ണു ( 38 ), വിശാഖ് ( 29 ) എന്നിവരെയാണ് വീട് കയറി ആക്രമിച്ചത്. പ്രതികൾ ഒളിവിലാണ്.
ബൈക്കിലെത്തിയ സംഘമാണ് മാരാകയുധങ്ങളുമായി എത്തി ആക്രമണം നടത്തിയത്. വെട്ടുകത്തി, വടിവാൾ, ട്യൂബ് ലൈറ്റ് എന്നിവ കൊണ്ടായിരുന്നു ആക്രമണം.
വീട്ടിനുള്ളിൽ കടന്ന് കതക് കുറ്റിയിട്ടാണ് ഇവർ വീട്ടുകാരെ വെട്ടിയത്. തലയിലും പുറത്തും മുറിവേറ്റ ഇവരെ മെഡിക്കൽ കോളജിആശുപത്രിയിലേക്ക് മാറ്റി.
അക്രമി സംഘം ബൈക്കിൽ രക്ഷപ്പെടുകയും ചെയ്തു.ഇന്നലെ വൈകുന്നേരം പരിക്കേറ്റ വിഷ്ണുവുമായി റോയി എന്ന ആൾ വാക്കു തർക്കത്തിൽ എർപ്പെട്ടിരുന്നു.ഇത് കൈയാങ്കളിലേയ്ക്കും നീങ്ങിയിരുന്നു.
ഇതിനു പിന്നാലെയാണ് അർധരാത്രി വിഷ്ണുവിന്റെ വീട്ടിൽ ആക്രമണം നടന്നതെന്ന് പോലീസ് പറഞ്ഞു. മലയിൻകീഴ് പോലീസ് കേസെടുത്തു.
റോയി ഉൾപ്പടെ അഞ്ചോളംപേർ സംഘത്തിൽ ഉണ്ടെന്നാണ് വിവരമെന്ന് പോലീസ് പറഞ്ഞു.