എംജെ ശ്രീജിത്ത്
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ മികച്ച വിജയമാണ് ലക്ഷ്യമെന്ന് എ. വിജയരാഘവൻ. കോടിയേരി ബാലകൃഷ്ണന് ചികിത്സയ്ക്കായി പാർട്ടി അവധി അനുവദിക്കുകയായിരുന്നു.
അത് അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ആയിരുന്നു. മറിച്ചുള്ള പ്രചരണങ്ങൾ അടിസ്ഥാന രഹിതമാണ്. അദ്ദേഹത്തിന്റെ ആരോഗ്യം പാർട്ടിയ്ക്ക് പ്രധാനമാണ്.
പാർട്ടി ഏൽപ്പിച്ച പുതിയ ഉത്തരവാദിത്വം നന്നായി നിർവഹിക്കാൻ ശ്രമിക്കും. എൽ ഡിഎഫ് കൺവീനർ സ്ഥാനവും പാർട്ടി സെക്രട്ടറി സ്ഥാനവും ഒരുമിച്ചു കൊണ്ടുപോകുന്നതിൽ ബുദ്ധിമുട്ടു ഉണ്ടോ എന്ന ചോദ്യത്തിന് അതെല്ലാം അതിന്റെ വഴിക്ക് നടക്കുംംഎന്നായിരുന്നു മറുപടി.
പാർട്ടിയും മുന്നണിയും കൂട്ടായി അല്ലേ പ്രവർത്തിക്കുന്നത്. അതുകൊണ്ട് ബുദ്ധിമുട്ടിന്റെ ആവശ്യമില്ല. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് വിജയത്തെ ഇപ്പോഴത്തെ വിവാദങ്ങൾ ഒരു തരത്തിലും ബാധിക്കില്ല. മികച്ച വിജയം തന്നെ മുന്നണി നേടും . സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് ജനം വേട്ടിലൂടെ മറുപടി നൽകും.
അതുകൊണ്ട് പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ ഭയക്കുന്നില്ല. കോടിയേരി ബാലകൃഷ്ണൻ അവധിയിൽ പോയതിനെ തുടർന്ന് സിപിഎം പാർട്ടി സെ ക്രട്ടറി സ്ഥാനം ഏറ്റെടുത്ത എ വിജയരാഘവൻ അതേക്കുറിച്ച് പ്രതികരിക്കുകയായിരുന്നു രാഷ്ട്ര ദീപികയോട് .