ഓ​ടു​ന്ന ട്രെ​യി​നി​ൽ​നി​ന്നു യു​വാ​വി​നെ ത​ള്ളി​യി​ട്ടു​കൊ​ന്നു; ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത് ; സഹയാത്രികൻ പി​ടി​യി​ൽ; മ​രി​ച്ച യു​വാ​വി​നെ തി​രി​ച്ച​റി​ഞ്ഞല്ല


കോ​ഴി​ക്കോ​ട്: ഓ​ടു​ന്ന ട്രെ​യി​നി​ൽ​വ​ച്ചു യു​വാ​വി​നെ ആ​ക്ര​മി​ക്കു​ക​യും ത​ള്ളി​യി​ട്ടു​കൊ​ല്ലു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ സ​ഹ​യാ​ത്രി​ക​ൻ പി​ടി​യി​ൽ. ത​മി​ഴ്നാ​ട് ശി​വ​ഗം​ഗ സ്വ​ദേ​ശി സോ​നു മു​ത്തു (48) ആ​ണ് റെ​യി​ൽ​വേ പോ​ലീ​സി​ന്‍റെ പി​ടി‍‍​യി​ലാ​യ​ത്.

മ​രി​ച്ച യു​വാ​വി​നെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. 25 വ​സു തോ​ന്നി​ക്കും. ഇ​യാ​ളെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു വ്യാ​പി​പ്പി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മം​ഗ​ളൂ​രു-​തി​രു​വ​ന​ന്ത​പു​രം മ​ല​ബാ​ർ എ​ക്സ്പ്ര​സി​ലാ​ണ് സം​ഭ​വം. യാ​ത്ര​യ്ക്കി​ടെ യു​വാ​വു​മാ​യി സോ​നു മു​ത്തു വ​ഴ​ക്കി​ടു​ക​യും പി​ന്നീ​ട് ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

കൊ​യി​ലാ​ണ്ടി ആ​ന​ക്കു​ളം റെ​യി​ൽ​വേ ഗേ​റ്റി​നു സ​മീ​പ​ത്തു വ​ച്ചാ​ണു പ്ര​തി യു​വാ​വി​നെ ത​ള്ളി​യി​ടു​ന്ന​ത്. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ പു​റ​ത്താ​യി​ട്ടു​ണ്ട്.

പ്ര​തി​യും യു​വാ​വും ട്രെ​യി​നി​നു​ള്ളി​ൽ ത​ർ​ക്കി​ക്കു​ന്ന​തു ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്.മ​റ്റു യാ​ത്ര​ക്കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ട്രെ​യി​ൻ കോ​ഴി​ക്കോ​ട്ടെ​ത്തി​യ​പ്പോ​ൾ അ​ക്ര​മി​യെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.ല

Related posts

Leave a Comment