അടൂര്‍: ഭാര്യാസഹോദരിയുടെ ഭര്‍ത്താവിനെ ആക്രമിച്ചയാള്‍ തൂങ്ങി മരിച്ചു. നെടുമണ്‍കാവ് ചക്കിമുക്ക് അഖില ഭവനില്‍ വേണുവാണ് (48) വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.40നായിരുന്നു സംഭവം.
വേണുവിന്റെ വീട്ടില്‍ വന്ന ഭാര്യയുടെ സഹോദരീ ഭര്‍ത്താവ് ശിവന്‍കുട്ടിയുടെ തോളിന് വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയുണ്ടായി. ഉടന്‍തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ശിവന്‍കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഈ സമയം വേണു മുറിയില്‍ കയറി കതകടച്ചു. ഏറെ സമയമായിട്ടും കതക് തുറക്കാത്തതിനെത്തുടര്‍ന്ന് വിവരം അറിഞ്ഞ് കൊടുമണ്‍ പോലീസും സ്ഥലത്തെത്തി. പോലീസ് കതക് ചവിട്ടിത്തുറന്നപ്പോള്‍ വേണു തൂങ്ങി നില്‍ക്കുകയായിരുന്നു.
ഉടന്‍തന്നെ താഴെയിറക്കി കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മദ്യപിച്ചെത്തി വേണു വീട്ടില്‍ വഴക്കുണ്ടാക്കുന്നതറിഞ്ഞ് സംസാരിക്കാന്‍ എത്തിയതായിരുന്നു ശിവന്‍കുട്ടി.
വെട്ടേറ്റ ശിവന്‍കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നു പോലീസ് പറഞ്ഞു. ഇയാളെ ഡിസ്ചാര്‍ജ് ചെയ്തു. വേണുവിന്റെ ഭാര്യ: സുനിത. മക്കള്‍: അശ്വതി, അഖില.