ഓംഹ്രീം നിന്റെ കല്യാണം നടക്കുമെടാ കുട്ടാ…കാമുകിയെ കല്യാണം കഴിക്കാന്‍ മന്ത്രവാദിയുടെ അടുത്തെത്തി, മന്ത്രവാദി കൊടുത്തത് എട്ടിന്റെ പണി!

manthravadamഇഷ്ടപ്പെട്ട പെണ്ണിനെ കെട്ടാന്‍ എന്തു ത്യാഗവും സഹിക്കുന്ന ചെറുപ്പക്കാര്‍ അനവധി. അത്തരത്തിലൊരു ഉപായം തേടിയെന്നതേ ഈ ചെറുപ്പക്കാരനും ചെയ്തുള്ളു. എന്നാല്‍ കിട്ടിയതാകട്ടെ എട്ടിന്റെ പണിയും. ബംഗളൂരുവിലാണ് സംഭവം. വിവാഹമോചിതയായ യുവതിയുമായി അസ്മത് ഖാനെന്ന യുവാവ് പ്രണയത്തിലായിരുന്നു. അന്യമതസ്ഥരായതിനാല്‍ വീട്ടുകാര്‍ ഭയങ്കര എതിര്‍പ്പ്. ഒരു രക്ഷയുമില്ല.

കല്യാണം നടക്കാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോയെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ആ പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെടുന്നത്. ഏതു പ്രശ്‌നവും 24 മണിക്കൂറിനകം പരിഹരിക്കുമെന്നായിരുന്നു പരസ്യം. പത്രത്തില്‍ കണ്ട അഡ്രസില്‍ അന്വേഷിച്ച് ചെന്നപ്പോള്‍ കണ്ടുമുട്ടിയത് ബാബാ കബീര്‍ ഖാന്‍ എന്നയാളെ. സംഭവം എല്ലാം റെഡിയാക്കാമെന്ന് സിദ്ധന്‍ ഉറപ്പുകൊടുത്തു. പൂജയ്ക്കായി 250 ഗ്രാം സ്വര്‍ണവും 250 ഗ്രാം വെള്ളിയുമായി എത്താന്‍ ആവശ്യപ്പെട്ടു. വീട്ടുകാരെ അറിയിക്കാതെ കൊണ്ടുവന്ന സ്വര്‍ണവും വെള്ളിയും കുടത്തില്‍ നിക്ഷേപിക്കാന്‍ നിര്‍ദേശിച്ച കബീര്‍ഖാന്‍ പൂജ നടത്തുന്നുവെന്ന വ്യാജേന മുറി മുഴുവന്‍ പുക കൊണ്ടു നിറച്ചു.

മണിക്കൂറുകള്‍ നീണ്ട പൂജയ്ക്കുശേഷം മന്ത്രവാദി മൂടിക്കെട്ടിയ ഒരു കുടം നല്കി. കുടം നല്‍കി മൂന്നു ദിവസം കഴിഞ്ഞേ തുറക്കാവൂ എന്ന മുന്നറിയിപ്പും. കല്യാണം നടക്കുമല്ലോയെന്ന പ്രതീക്ഷയില്‍ യുവാവ് മൂന്നുദിവസം കുടത്തിനു കാവലിരുന്നു. മൂന്നു ദിവസത്തിനു ശേഷം തുറന്നു നോക്കിയപ്പോള്‍ കുടത്തില്‍ സ്വര്‍ണവും വെള്ളിയും ഉണ്ടായിരുന്നില്ലെന്ന് അസ്മത്ത് ഖാന്‍ പറയുന്നു. പ്രണയിനിയെ സ്വന്തമാക്കാന്‍ വലിയ സാഹസം നടത്തിയ യുവാവിന്റെ വാര്‍ത്ത ബംഗളൂരുവിലെ മാധ്യമങ്ങളില്‍ നിറഞ്ഞോടുകയാണ്.

Related posts