തിരുവനന്തപുരം: യൂത്ത് കോൺഗ്രസിനെതിരേ വിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം. പിഎസ്സി സമരക്കാരെ മുൻനിർത്തി രാഷ്ട്രീയ മുതലെടുപ്പിനാണ് യൂത്ത് കോൺഗ്രസിന്റെ ശ്രമമെന്ന് റഹീം പറഞ്ഞു.
ആസൂത്രിതമായ അക്രമം നടത്താനാണ് യൂത്ത് കോൺഗ്രസിന്റെ ശ്രമം. ക്രിമിനലുകളെ ഖദർ ഇട്ട് ഇറക്കി തലസ്ഥാനത്ത് സംഘർഷമുണ്ടാക്കാനാണ് നീക്കം നടക്കുന്നത്. സമരത്തിൽ ദുരുദ്ദേശം ഉള്ളവരും ഉണ്ടെന്നും റഹീം പറഞ്ഞു.
ഉദ്യോഗാർഥികൾക്ക് പിന്തുണയുമായി സമരം ചെയ്യുന്ന കോൺഗ്രസ് എംഎൽഎമാർ ചെളിക്കൂട്ടിൽ അകപ്പെട്ട എലിയുടെ അവസ്ഥയിലാണ് ഉള്ളത്. ഉദ്യോഗാർഥികളുടെ രക്തം ഊറ്റിക്കുടിക്കാനാണ് ഇവരുടെ ശ്രമമെന്നും റഹീം വിമർശിച്ചു.