കോഴിക്കോട്: സെപ്റ്റംബര്‍ 14വരെ വീട്ടിലിരുന്ന് വെബ്സൈറ്റ് വഴി ആധാർ സൗജന്യമായി പുതുക്കാം. ഇതിനായി ഫീസ് അടയ്ക്കേണ്ട.
അതേസമയം അക്ഷയ-ജനസേവന കേന്ദ്രങ്ങള്‍ വഴി ജൂണ്‍ 14നുശേഷം ആധാര്‍ അപ്ഡേറ്റ് ചെയ്യുമ്പോള്‍ 50 രൂപ ഫീസ് അടയ്ക്കേണ്ടിവരും.
14 വൈകുന്നേരം വരെ അക്ഷയകേന്ദ്രങ്ങളില്‍ 50 രൂപ ഫീസ്വേണ്ട. സാധാരണയായി യുണീക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ) 50 രൂപ ഫീസ് ഈടാക്കാറുണ്ടെങ്കിലും ജൂണ്‍ 14 വരെ അക്ഷയ-ജന സേവന കേന്ദ്രങ്ങളിൽ ഇത് ആവശ്യമില്ല.
ഇന്റര്‍നെറ്റുണ്ടെങ്കില്‍ വീട്ടിലിരുന്ന് ഓണ്‍ലൈനായും സെപ്തംബര്‍ 14-വരെ സൗജന്യമായി ആധാര്‍ പുതുക്കാം. ആദ്യം https://myaadhaar.uidai.gov.in വെബ്സൈറ്റില്‍ ലോഗ് ഇന്‍ ചെയ്യണം.https://myaadhaar.uidai.gov.in(ഇവിടെ ക്ലിക്ക് ചെയ്യുക)
ആധാര്‍ നമ്പറും കാപ്ചയും നല്കിയാല് ആധാറുമായി ബന്ധിപ്പിക്കപ്പെട്ട നിങ്ങളുടെ നമ്പറിലേക്ക് ഒരു ഒടിപി വരും. ഈ ഒടിപി കൂടി നല്കിയാല് നിങ്ങള്‍ ആധാര്‍ അപ്ഡേഷന് പേജിലെത്തും.
ഇവിടെ പ്രധാനമായും രണ്ട് രേഖകളാണ് സമര്‍പ്പിക്കേണ്ടത്. ഒന്ന് അഡ്രസ് പ്രൂഫ്, ഒന്ന് ഐഡന്റിറ്റി പ്രൂഫ്. ഐഡന്റിറ്റി പ്രൂഫിന് വേണ്ടി പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യാം.
അഡ്രസ് പ്രൂഫിന് പകരം വോട്ടേഴ്സ് ഐഡിയുടെ സ്കാന്ഡ് കോപ്പി നല്കിയാല് മതി. ഇതിന് പിന്നാലെ സബ്മിറ്റ് കൂടി ക്ലിക്ക് ചെയ്യുന്നതോടെ ആധാര്‍ അപ്ഡേഷന് റിക്വസ്റ്റ് പോകും.
തുടര്‍ന്ന് സ്ക്രീനില്‍ നിന്ന് അക്ക്നോളജ്മെന്റ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം.ആധാര്‍ അപ്ഡേറ്റ് ആയോ എന്നറിയാന്‍ ഇതേ വെബ്സൈറ്റില്‍ തന്നെ ആധാര്‍ അപ്ഡേറ്റ് സ്റ്റേറ്റസ് എന്ന ടാബില്‍ ക്ലിക്ക് ചെയ്താല്‍ മതി.