പശുക്കളും പോത്തുകളും എന്നും മനുഷ്യനുവേണ്ടി പണിയെടുക്കുന്നവരാണ്. രാപകല്‍ പണിയെടുക്കുന്ന ഇവര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഒരു സമ്മാനം വാഗ്ദാനം ചെയ്തതായിട്ടാണ് റിപ്പോര്‍ട്ട്. സമ്മാനം വേറൊന്നുമല്ല, ഇവര്‍ക്കും ഇനി ആധാര്‍ മാതൃകയിലുളള തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കും.
12 അക്കമുളള യുഐഡി നമ്പര്‍ സംവിധാനമാണ് ഏര്‍പ്പെടുത്തുവാന്‍ ആലോചിക്കുന്നത്. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പദ്ധതി ഒരു വര്‍ഷത്തിനുളളില്‍ പൂര്‍ത്തിയാക്കുമെന്നാണ് അറിയുന്നത്. പാല് ഉല്പാദന വര്‍ധനവും വംശവര്ധനവുമാണ് പദ്ധതിയുടെ ലക്ഷ്യം. യുഐഡി നമ്പര്‍ ചെവിയില്‍ പതിപ്പിക്കുവാനാണ് ശ്രമം. കോടികള്‍ വകയിരുത്തിയിരിക്കുന്ന പദ്ധതിയുടെ പ്രയോജനം 8.8കോടി പശുക്കള്‍ക്കും പോത്തിനും ലഭ്യമാകും. എട്ടു ഗ്രാം ഭാരമുളള ടാഗിന്റെ ചെലവ് എട്ടു രൂപയാണ്. യു ഐഡി പശുക്കളുടെ വിവരങ്ങള്‍ ഓണ്‍ലൈന്‍ ഡാറ്റാബേസില്‍ ഉണ്ടാകും. ആനിമല്‍ ഹെല്‍ത്ത് കാര്‍ഡ് ഉടമയ്ക്ക് ലഭിക്കും. പാല് ഉല്പാദനം ഉള്‍പ്പെടെയുളള ഒട്ടുമിക്ക വിവരങ്ങളും ഇതില്‍ ഉണ്ടാകും.