ഇതുവരെ ആധാർ നന്പർ ലഭിച്ചിട്ടില്ലാത്തവർക്ക് ജൂണ്‍ 30 വരെ സമയം നൽകുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് സ്കൂൾ എഡ്യുക്കേഷൻ ആൻഡ് ലിറ്ററസി (ഡിഎസ്ഇഎൽ) വ്യക്തമാക്കി. ആധാറുമായി ബന്ധപ്പെടുത്തി സബ്സിഡി പദ്ധതികളുടെ വിതരണം അർഹതപ്പെട്ടവരുടെ കൈകളിലെത്തുമെന്ന് ഉറപ്പാക്കുമെന്നാണ് വിശദീകരിക്കുന്നത്. ഇതു സംബന്ധിച്ച വിജ്ഞാപനം രാജ്യത്തെ എല്ലാ സ്കൂളുകൾക്കും അയച്ചിട്ടുണ്ട്. സ്കൂളുകളിൽ ഉച്ചഭക്ഷം പാകം ചെയ്യുകയും വിളന്പുകയും ചെയ്യുന്നവരും ഉച്ചഭക്ഷണ പദ്ധതിയുടെ ആനുകൂല്യം പറ്റുന്നവരായതുകൊണ്ടാണ് അവർക്കും ആധാർ നിർബന്ധമാക്കിയതെന്നും അധികൃതർ അറിയിച്ചു.
വിദ്യാര്‍ഥികളുടെ ശ്രദ്ധയ്ക്ക്! ഉച്ചഭക്ഷണം വേണമെങ്കിലും ഇനി ആധാര്‍ കാര്‍ഡ് വേണം; പാചകക്കാര്‍ക്കും സഹായികള്‍ക്കും ആധാര്‍ നിര്‍ബന്ധം
ന്യൂഡൽഹി: വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം വേണമെങ്കിലും ഇനി ആധാർ കാർഡ് വേണം. ഇതിനു പുറമേ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായിട്ടുള്ള പാചകക്കാർക്കും സഹായികൾക്കും ആധാർ നന്പ ർ നിർബന്ധമാക്കും. കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റേതാണു തീരുമാനം. കാര്യക്ഷമതയും സുതാര്യതയും ഉറപ്പു വരുത്താനാണ് ഉച്ചഭക്ഷണ കാര്യത്തിൽ ആധാർ നിർബന്ധമാക്കിയതെന്നാണു സർക്കാർ വിശദീകരണം. വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട എല്ലാ സബ്സിഡി പദ്ധതികൾക്കും ആധാർ നിർബന്ധമാക്കും.