ന്യൂഡൽഹി: ആധാർ നമ്പർ പരസ്യപ്പെടുത്തി വെല്ലുവിളിനടത്തരുതെന്ന് മുന്നറിയിപ്പുമായി ആധാർ അഥോറിറ്റി (യുഐഡിഎഐ). ആധാർ നമ്പർ സാമൂഹമാധ്യമങ്ങളിലൂടെ പരസ്യയപ്പെടുത്തരുതെന്ന് യുഐഡിഎഐ മുന്നറിയിപ്പ് നൽകി. ആധാർ പരസ്യയപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്നും യുഐഡിഎഐ അറിയിച്ചു. ആധാർ നമ്പർ പരസ്യപ്പെടുത്തിയുള്ള ചലഞ്ചുകൾ വ്യാപകമായതോടെയാണ് നിർദേശം.
ആധാർ നമ്പർ പരസ്യപ്പെടുത്തി വെല്ലുവിളി നടത്തിയ ട്രായി ചെയർമാന്റെ വ്യക്തിവിരങ്ങൾ ഹാക്കർമാർ പുറത്തുവിട്ടതോടെയാണ് യുഐഡിഎഐ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം വെല്ലുവിളികൾ അനാവശ്യമാണ്. ഇത് നിയമത്തിനു നിരക്കുന്നതല്ലെന്നും യുഐഡിഎഐ പ്രസ്താവനയിൽ പറഞ്ഞു.
എന്നാൽ ആധാർ നമ്പർ പരസ്യപ്പെടുത്തി പണി വാങ്ങിയെടുത്ത ശർമയ്ക്കു ആദ്യം പിന്തുണ നൽകിയ യുഐഡിഎഐ ഇന്ന് മലക്കം മറിയുകയായിരുന്നു. ആ ർ.എസ്. ശർമയുടെ വ്യക്തിവിവരങ്ങൾ ചോർന്നത് ആധാർ ഡേറ്റാബേസിൽ നിന്നല്ലെന്നും ഗൂഗിളിൽനിന്നുള്ള വ്യക്തിവിവരങ്ങളാണെന്നുമായിരുന്നു അന്ന് ആധാർ അഥോറിറ്റി വിശദീകരണം നൽകിയത്.
ഹാക്കർമാരുടെ ആക്രമണത്തെ തുടർന്ന് ആധാർ വെരിഫിക്കേഷനായി നിരന്തരം എത്തുന്ന ഒടിപി സന്ദേശങ്ങളാൽ തന്റെ ഫോണിന്റെ ചാർജ് തീർന്നു കൊണ്ടിരി ക്കുകയാണെന്ന് ഇന്ന് ശർമ വെളിപ്പെടുത്തിയിരുന്നു.
സുഹൃത്തുക്കളേ നമുക്ക് വീണ്ടും തുടരാം. ഫോണിലേക്കു വരുന്ന ആധാർ ഒഥന്റിഫിക്കേഷൻ റിക്വസ്റ്റുകൾ കാരണം ഫോണ് ബാറ്ററി ചാർജ് തന്നെ ഇല്ലാതാ യിക്കൊണ്ടിരിക്കുന്നു. ചർച്ചകൾക്ക് തയാറാണ്. നിങ്ങളുടെ നിർദേശങ്ങൾ അറിയിക്കുക. എന്നായിരുന്നു ശർമയുടെ നിസഹായ ട്വീറ്റ്.
അതിനിടെ, ശർമ ചെയ്തതു പോലെ ആരും ആധാർ വിവരങ്ങൾ വെളിപ്പെടുത്തരുതെന്ന് ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയ സെക്രട്ടറി അജയ് പ്രകാശ് സാവ്നി മുന്നറിയിപ്പു നൽകി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ശർമ തന്റെ ആധാർ നമ്പർ ട്വിറ്ററിലിട്ട് വെല്ലുവിളി നടത്തിയത്. ശർമയുടെ ബാങ്ക് വിവരങ്ങളും പാൻകാർഡ് നന്പറും ഫോണ് നന്പറും അടക്കം പരസ്യപ്പെടുത്തിയാണ് ഹാക്കർമാർ വെല്ലുവിളി പൊളിച്ചടുക്കിയത്.
എന്നാൽ, വിട്ടുകൊടുക്കാൻ തയാറാകാതിരുന്ന ശർമ ആധാർ ഉപയോ ഗിച്ചില്ല ഈ വിവരങ്ങൾ ലഭ്യമാക്കിയതെന്നു തർക്കിച്ചു. അതോടെയാണ് ഹാക്കർ നിരന്തര ശ്രമങ്ങളിലൂടെ ശർമയുടെ ഫോണിന്റെ ചാർജ് തീർത്തു കൊടുത്തത്.