ന്യൂഡൽഹി: സെപ്റ്റംബർ ഒന്നിനു മുന്‍പ് പിഎഫ് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണമെന്ന നിർദേശം വന്നിരിക്കുന്നു. ആധാറുമായി പിഎഫ് അക്കൗണ്ട് ബന്ധിപ്പിക്കാൻ വിവിധ മാർഗങ്ങൾ ഉണ്ട്:
അംഗങ്ങളുടെ യുഎഎൻ നന്പർ ആക്ടിവേറ്റ് ചെയ്യണം. ഇതിന് ഉമാംഗ് ആപ്പിൽ ഇപിഎഫ്ഒ സേവനത്തിൽ താഴെയായി ആക്ടിവേറ്റ് യുഎഎൻ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യാം.
ഇപിഎഫ്ഒയുടെ വെബ്സൈറ്റിൽ കയറിയും യുഎഎൻ ആക്ടിവേറ്റ് ചെയ്യാം.
കേന്ദ്രസർക്കാരിന്റെ ഉമാംഗ് ആപ് വഴി ആധാറും പിഎഫ് അക്കൗണ്ടും തമ്മിൽ ബന്ധിപ്പിക്കാം. ഇതിനായി ഉമാംഗ് ആപ് ഫോണിൽ ഡൗണ്‍ലോഡ് ചെയ്യണം.
ആപ്പിൽ രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം ആപ്ലിക്കേഷനിലെ ഓൾ സർവീസസ് ടാബിൽ പോയി ഇപിഎഫ്ഒ സേവനം സെലക്ട് ചെയ്യണം.
ഇതിൽ ഇകെവൈസി എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ആധാർ സീഡിംഗ് തെരഞ്ഞെടുക്കുക. പിന്നീട് യുഎഎൻ നന്പറും ഒടിപിയും നൽകി നടപടി പൂർത്തിയാക്കാം.
ഇപിഎഫ് വെബ്സൈറ്റ് വഴിയും ആധാറും പിഎഫ് അക്കൗണ്ടും എളുപ്പത്തിൽ ബന്ധിപ്പിക്കാം.
ഇതിനായി https://unifiedportal-mem.epfindia.gov.in എന്ന വെബ്സൈറ്റിൽ മാനേജ് ടാബിൽനിന്നു കെവൈസി ഓപ്ഷൻ ക്ലിക്ക് ചെയ്യണം.
പിന്നീട് ആധാർ സേവനം തെരഞ്ഞെടുത്ത് ആധാർ നന്പർ നൽകി നടപടി പൂർത്തിയാക്കാം.
ഇപിഎഫ്ഒ പോർട്ടലിൽ ഒടിപി വെരിഫിക്കേഷൻ വഴിയും ആധാറും പിഎഫ് അക്കൗണ്ടും ബന്ധിപ്പിക്കാം.