കണ്ണൂർ: അങ്കണണവാടികളിൽ നിന്നുള്ള ആനുകൂല്യങ്ങൾക്കും ആധാർ നിർബന്ധമാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഇതുമായി ബന്ധപ്പെട്ട നിർദേശം ഐസിഡിഎസ് ഓഫീസുകളിൽ എത്തി. അങ്കണവാടികൾ മുഖേന കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാര പെൺകുട്ടികൾ എന്നിവർക്കു ലഭിച്ചു പോന്ന പോഷകാഹാരം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കാണ് ആധാർ കാർഡ് നിർബന്ധമാക്കിയത്.
ഇനി മുതൽ പോഷകാഹാരം ഉൾപ്പെടെയുള്ളവ ലഭിക്കുന്നതിന് ആധാർ കാർഡിന്റെ കോപ്പി അങ്കണവാടികളിൽ നേരിട്ട് എത്തിക്കണമെന്നാണ് സർക്കാർ ഐസിഡിഎസ് ഓഫീസുകൾക്കു നൽകിയ ഉത്തരവിൽ പറഞ്ഞിരിക്കുന്നത്.