ന്യൂഡൽഹി: രാജ്യത്തെ ടെലികോം വരിക്കാർ തങ്ങളുടെ മൊബൈൽ നന്പർ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി 2018 ഫെബ്രുവരി ആറാണ്. ഈ കാലയളവിനുള്ളിൽ മൊബൈൽ നന്പർ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ നിർജീവമാക്കാനാണ് ടെലികോം കമ്പനികൾക്ക് സർക്കാർ നല്കിയിരിക്കുന്ന നിർദേശം.
എന്തു ചെയ്യണം?
പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് വരിക്കാർ അവരുടെ മൊബൈലും ആധാർ നന്പരുമായി അവരവരുടെ ടെലികോം സ്റ്റോറുകളിൽ എത്തണം. പ്രീപെയ്ഡ് വരിക്കാർ ഈ സേവനം ലഭ്യമാക്കുന്ന റീടെയ്ലറെ സമീപിച്ചാലും മതി.
ആധാർ നന്പർ നല്കിയശേഷം ബയോമെട്രിക് വേരിഫിക്കേഷനുവേണ്ടി വിരലടയാളം നല്കണം. ഇതിനായി സ്റ്റോറിൽ ചെറു ഉപകരണമുണ്ടാകും.ഈ നടപടികൾ പൂർത്തിയായാൽ വൺ ടൈം പാസ്വേഡ് (ഒടിപി) നന്പർ മൊബൈലിലെത്തും. ഈ നന്പർ നല്കിയാൽ മാത്രമേ ബന്ധിപ്പിക്കൽ നടപടികൾ പൂർത്തിയാകൂ.