ആ​ധാ​ർ-​പാ​ൻ ബ​ന്ധ​നം വീ​ണ്ടും നീ​ട്ടി; റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്യാ​ൻ ആ​ധാ​ർ നി​ർ​ബ​ന്ധം

ന്യൂ​ഡ​ൽ​ഹി: ആ​ധാ​ർ കാ​ർ​ഡും പാ​ൻ കാ​ർ​ഡും ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി കേ​ന്ദ്ര​സ​ർ​ക്കാ​ർ വീ​ണ്ടും നീ​ട്ടി. സെ​പ്റ്റം​ബ​ർ 30 വ​രെ ആ​റു​മാ​സ​ത്തേ​ക്കാ​ണ് നീ​ട്ടി​യ​തെ​ന്ന് കേ​ന്ദ്ര പ്ര​ത്യ​ക്ഷ നി​കു​തി ബോ​ർ​ഡ് പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷം മു​ത​ൽ റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്യു​ന്പോ​ൾ ആ​ധാ​ർ ന​ന്പ​റു​മാ​യി പാ​ൻ ബ​ന്ധി​പ്പി​ച്ചി​രി​ക്ക​ണ​മെ​ന്ന​ത് ആ​ദാ​യ​നി​കു​തി വ​കു​പ്പ് നി​ർ​ബ​ന്ധ​മാ​ക്കി. ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ ഇ​ത് പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

ഇ​ത് ആ​റാം ത​വ​ണ​യാ​ണ് വ്യ​ക്തി​ക​ൾ​ക്ക് ആ​ധാ​റും പാ​ൻ കാ​ർ​ഡും ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തി​യ​തി കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ട്ടി​ന​ൽ​കു​ന്ന​ത്. ക​ഴി​ഞ്ഞ ജൂ​ണി​ൽ സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് പ്ര​കാ​രം, മാ​ർ​ച്ച് 31-നു ​മു​ന്പ് ആ​ധാ​റും പാ​ൻ കാ​ർ​ഡും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശി​ച്ചി​രു​ന്നു.

റി​ട്ടേ​ണ്‍ സ​മ​ർ​പ്പി​ക്കു​ന്ന​വ​ർ​ക്ക് പാ​നും ആ​ധാ​റും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള വി​വി​ധ വ​ഴി​ക​ൾ ആ​ദാ​യ​നി​കു​തി വ​കു​പ്പ് വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

Related posts