ന്യൂഡൽഹി: ആധാറിന്റെ സുരക്ഷിതത്വം സംബന്ധിച്ച് വിശദീകരണം നൽകാൻ യുഐഡിഎഐയ്ക്ക് സുപ്രീം കോടതിയുടെ അനുമതി. അറ്റോർണി ജനറൽ കെ.കെ.വേണുഗോപാലിന്റെ അഭ്യർഥനയെ തുടർന്നാണ് കോടതി നടപടി. ഇന്ന് ഉച്ചയ്ക്ക് 2.30ന് ശേഷം ആധാറിന്റെ സുരക്ഷിതത്വം സംബന്ധിച്ച് യുഐഡിഎ ഐയ്ക്ക് പവർപോയിന്റ് അവതരണം നടത്താമെന്ന് കോടതി അറിയിച്ചു.
ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേതാണ് തീരുമാനം. യുഐഡിഎഐ സിഇഒയ്ക്ക് നാലര മിനുറ്റ് നല്കിയാല് ആധാറിന്റെ സുരക്ഷ സംബന്ധിച്ച് വിശദീകരിക്കുന്ന വീഡിയോ പ്രസന്റേഷന് അവതരിപ്പിക്കാമെന്നു അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു.
കമ്പ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്ഡിയുള്ള സിഇഒ അജയ് ഭൂഷണ് പാണ്ഡേക്ക് ആധാറിന്റെ സുരക്ഷിതത്വം സംബന്ധിച്ച കോടതിയുടെ എല്ലാ സംശയങ്ങള്‍ക്കും മറുപടിയുണ്ടാകുമെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു. ആധാര്‍ വിവരങ്ങള്‍ 13 അടി ഉയരവും അഞ്ച് അടി കനവുമുള്ള ചുവരുകള്‍ക്കുള്ളില്‍ സുരക്ഷിതമാണെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ അറിയിച്ചു.