ന്യൂഡൽഹി: മരണം രജിസ്റ്റർ ചെയ്യാനും ആധാർ നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഒക്ടോബർ ഒന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. ജമ്മു കാഷ്മീർ, ആസാം, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ ഒഴികെ ബാക്കിയെല്ലായിടത്തും ഒക്ടോബർ ഒന്ന് മുതൽ മരിച്ചയാളുടെ ആധാർ കൈവശമുണ്ടെങ്കിലേ അപേക്ഷിക്കുന്നവർക്ക് മരണ സർട്ടിഫിക്കറ്റ് ലഭിക്കൂ. ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
മരണ സർട്ടിഫിക്കറ്റാനിയി അപേക്ഷ നൽകുന്നയാൾ തെറ്റായ വിവരം നൽകിയാൽ 2016-ലെ ആധാർ ആക്ട്, 1969-ലെ ജനന-മരണ രജിസ്ട്രേഷൻ ആക്ട് എന്നീ വകുപ്പുകൾ പ്രകാരം കുറ്റക്കാരാണെന്നും ആഭ്യന്തരമന്ത്രാലയം ഓർമിപ്പിച്ചിട്ടുണ്ട്.