നിങ്ങളുടെ ആധാർ കാർഡ് നഷ്ടപ്പെടുകയോ പെട്ടെന്ന് ആവശ്യം വരികയോ ചെയ്താൽ നിങ്ങൾക്ക് എളുപ്പംതന്നെ അത് നിങ്ങളുടെ മൊബൈൽ ഉപയോഗിച്ച് ഡൗൺലോഡ് ചെയ്ത് എടുക്കാനാകും.
എങ്ങനെ ഡൗൺലോഡ് ചെയ്യാം?
* മൊബൈലിൽ uidai എന്ന് ഗൂഗിൾ സെർച്ച് ചെയ്യുക.
* അപ്പോൾ കാണുന്ന ആദ്യത്തെ സൈറ്റിൽ ക്ലിക്ക് ചെയ്യുക.
* അവിടെ Get Aadhaar എന്ന ഓപ്ഷനു കീഴിൽ ഉള്ള Download Aadhaar ക്ലിക്ക് ചെയ്യുക.
* അവിടെ വീണ്ടും ഡൗൺലോഡ് ആധാർ ക്ലിക്ക് ചെയ്യുക.
* തുടർന്ന് ആധാർ നമ്പറും സുരക്ഷാകോഡും നൽകുക.
* sent otp യിൽ ക്ലിക്ക് ചെയ്യുക.
* ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപി നൽകുക.
* verify and download ക്ലിക്ക് ചെയ്യുക.
* ഈസമയം ആധാർ മൊബൈൽ ഫോണിൽ ഡൗൺലോഡ് ആയിട്ടുണ്ടാവും.
* ഫോണിൽ അത് തുറക്കാൻ പാസ്വേഡ് ആവശ്യമാണ്. നിങ്ങളുടെ പേരിന്റെ ആദ്യ നാല് സ്പെല്ലിംഗും ജനനവർഷവും ചേർന്നതായിരിക്കും പാസ്വേഡ്.
ഉദാഹരണത്തിന് നിങ്ങളുടെ പേര് ജിതിൻ (Jithin) എന്നും ജനനവർഷം 1989 ഉം ആണെങ്കിൽ JITH1989 എന്നായിരിക്കും പാസ്വേഡ്.