മാ​താ​പി​താ​ക്ക​ള്‍ ഒപ്പം നിന്നു! ദുബായിൽ താരമായി ഇടുക്കിയുടെ കുഞ്ഞുസുന്ദരി ആദ്യ

നെ​ടു​ങ്ക​ണ്ടം: ഉ​ടു​മ്പ​ന്‍​ചോ​ല സ്വ​ദേ​ശിനിയായ നാലാം ക്ലാസുകാരി ആ​ദ്യ ജി​മ്മി പ്രി​ന്‍​സ​സ് ഓ​ഫ് ഏ​ഷ്യ ആ​യി തെ​ര​ഞ്ഞെ​ടു​ത്തു.

ജൂ​ണി​യ​ര്‍ മോ​ഡ​ല്‍ ഇന്‍റര്‍​നാ​ഷ​ണ​ല്‍ ദു​ബാ​യി​ല്‍ ന​ട​ത്തി​യ സൗന്ദര്യ മ​ത്സ​ര​ത്തിന്‍റെ വേ​ള്‍​ഡ് ഫൈ​ന​ലി​ലാ​ണ് ശ്ര​ദ്ധേ​യ​മാ​യ മൂ​ന്നു പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ആദ്യ നേടിയത്.

പ്രി​ന്‍​സ​സ് ഓ​ഫ് ഏ​ഷ്യ, ജെ​എം​ഐ റൈ​സിം​ഗ് സ്റ്റാ​ര്‍, ഫേ​സ് ബു​ക്ക് സ്റ്റാ​ര്‍ എ​ന്നീ മൂ​ന്നു ടൈ​റ്റി​ലു​ക​ളാ​ണ് ആ​ദ്യ​യെ തേ​ടി​യെ​ത്തി​യ​ത്.

ഉ​ടു​മ്പ​ന്‍​ചോ​ല പേ​ണ്ടാ​ന​ത്ത് ജി​മ്മി​യു​ടെ​യും ലി​ജ​യു​ടെ​യും ഏ​ക മ​ക​ളാ​യ ആ​ദ്യ നെ​ടു​ങ്ക​ണ്ടം ഹോ​ളി​ക്രോ​സ് സ്‌​കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ര്‍​ഥിനി​യാ​ണ്.

വേ​ള്‍​ഡ് ഫി​നാ​ലെ​യി​ല്‍ പ​ങ്കെ​ടു​ക്കാനുള്ള നീ​ണ്ട പ​രി​ശീ​ല​ന​ത്തി​നൊ​ടു​വി​ലാ​ണ് ആ​ദ്യ ദു​ബാ​യി​ല്‍ എ​ത്തി​യ​ത്.

ടി​വി ഷോ​ക​ളി​ല്‍ ക​ണ്ട മോ​ഡ​ലു​ക​ളി​ലെ ചു​വ​ടു​വയ്​പും മു​ഖ​ഭാ​വ​വും ക​ണ്ണാ​ടി​ക്കു മു​ന്നി​ല്‍ അ​നു​ക​രി​ച്ചാ​യി​രു​ന്നു തു​ട​ക്കം.

ആ​ര്‍​ട് ക​ഫെ ക​മ്പ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ല​ബാ​ര്‍ ഫാ​ഷ​ന്‍ ഷോ​യി​ല്‍ ഇ​ടു​ക്കി​യി​ല്‍നിന്നു പ​ങ്കെ​ടു​ത്ത ഏ​ക മ​ത്സ​രാ​ര്‍​ഥിയാ​യി​രു​ന്നു ആ​ദ്യ.

ഫാ​ഷ​ന്‍ റ​ണ്‍​വേ ഇന്‍റ​ര്‍​നാ​ഷ​ണ​ല്‍ തൃ​ശൂ​രി​ല്‍ ന​ട​ത്തി​യ ഒ​ഡീ​ഷ​നി​ല്‍ പി​ന്നീ​ട് അ​വ​സ​രം ല​ഭി​ച്ചു.

ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കു​ട്ടി​ക​ളോ​ടൊ​പ്പം ഇ​ന്‍റര്‍​നാ​ഷ​ണ​ല്‍ ഫി​നാ​ലെ​യി​ല്‍ പ​ങ്കെ​ടു​ത്തു സെ​ക്ക​ന്‍റ്് റ​ണ്ണ​റ​പ്പ് ആ​യ​തി​നെത്തു​ട​ര്‍​ന്നാ​ണ് വേ​ള്‍​ഡ് ഫി​നാ​ല​യി​ലെ പങ്കെടുക്കാൻ അവസരം ലഭിച്ചത്.

മോ​ഡ​ലിം​ഗി​നോ​ടു​ള്ള ആ​ദ്യ​യു​ടെ താ​ത്പ​ര്യം ക​ണ്ട മാ​താ​പി​താ​ക്ക​ള്‍ എ​ല്ലാ പ്രോ​ത്സാ​ഹ​ന​വും ന​ല്‍​കി ഒ​പ്പം നി​ല്‍​ക്കു​ക​യാ​യി​രു​ന്നു.

ഹൈറേഞ്ചിൽനിന്നു മോഡലിംഗിൽ പുതിയ ഉയരങ്ങള്‌ താണ്ടാനുള്ള ഒരുക്കത്തിലാണ് ആദ്യ.

Related posts

Leave a Comment