താമരശേരി: അൽഫോൻസ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഒരടിയോളം വലിപ്പമുള്ള നിശാശലഭത്തെ കണ്ടെത്തി. രാവിലെ ഓഫീസിൽ പറന്നെത്തിയ അപൂർവ ശലഭം കുട്ടികൾക്ക് വിസ്മയകാഴ്ചയായി. നിശാശലഭങ്ങളിൽ തന്നെ ഏറ്റവും വലിപ്പമേറിയതാണ് ഈ ശലഭം. ഭൂപടത്തിനോട് സാദൃശ്യമുള്ളതിനാൽ അറ്റലസ് മോത്ത് എന്നാണിത് അറിയപ്പെടുന്നത്.
ലാർവ അവസ്ഥയിൽ മാത്രമാണ് നിശാശലഭം ഭക്ഷണം കഴിക്കുന്നത്. പിന്നീട് ഭക്ഷണം ഇല്ലെന്നതാണ് ഇതിന്റെ പ്രത്യേകത. ഒരാഴ്ചയാണ് ഇതിന്റെ ആയുർദൈർഘ്യമെന്ന് ഡോ. ജാഫർ പാലോത്ത് പറഞ്ഞു.