മലയാളികൾ ഒന്നടങ്കം കാത്തിരുന്ന ആ പ്രഖ്യാപനം വന്നു കഴിഞ്ഞു. ഏറെ പ്രേക്ഷക പ്രീതി നേടിയ ജയസൂര്യ ചിത്രം ആടിന്റെ മൂന്നാം ഭാഗം വരുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഒപ്പം ഓഫീഷ്യൽ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്. മിഥുൻ മാനുവൽ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു ആണ്.
പാപ്പനും പിളേളരും വരുവാ കേട്ടോ…ഇനി അങ്ങോട്ട് ‘ആടുകാലം’. പോസ്റ്റർ പങ്കുവച്ച് ജയസൂര്യ കുറിച്ചു. 40 കോടി മുതൽ മുടക്കിയാണ് ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു ചിത്രം നിർമിക്കുന്നത്.
ചിത്രത്തിൽ ഷാജി പാപ്പനൊപ്പം ഡ്യൂഡും അറയ്ക്കൽ അബുവും സാത്താൻ സേവ്യറും ഷർബത്ത് ഷമീറും ക്യാപ്റ്റൻ ക്ലീറ്റസും ശശി ആശാനുമൊക്കെ മൂന്നാം വരവിലുണ്ടാവും.
2015 ലാണ് ആട്: ഒരു ഭീകരജീവിയാണ് തിയറ്ററുകളിലെത്തുന്നത്. എന്നാൽ അന്ന് ചിത്രത്തിന് തിയറ്ററിൽ വലിയ വിജയം നേടാൻ കഴിഞ്ഞില്ല. എന്നാൽ പിന്നീട് ടോറന്റിലും ടെലിവിഷനിലും ചിത്രം പ്രേക്ഷകപ്രീതി നേടി. തുടർന്ന് ഈ ജനപ്രീതിയുടെ പിന്തുണയിൽ സിനിമയുടെ രണ്ടാം ഭാഗം ആട്2 2017ൽ മിഥുൻ മാനുവൽ ഒരുക്കി. ചിത്രം സൂപ്പർ ഹിറ്റായിരുന്നു.