ആട് -2 ഹിറ്റായതോടെ ചിത്രത്തിന്റെ ആദ്യ ഭാഗം വീണ്ടും തിയറ്ററിൽ എത്തിക്കുകയാണ് വിജയ് ബാബുവും സംഘവും. ആട് – 2വിന് കിട്ടിയ സ്വീകാര്യതയാണ് ബോക്സ് ഓഫീസിൽ പരാജയം നുണഞ്ഞ ആട് ഒരു ഭീകരജീവിയെ വീണ്ടും തിയറ്ററിൽ എത്തിക്കാൻ കാരണമെന്ന് നിർമാതാവ് വിജയ് ബാബു ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്.
മാർച്ച് 16ന് അന്പതിലേറെ തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. പ്രേക്ഷകർ എങ്ങനെയാവും ചിത്രം സ്വീകരിക്കുകയെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.