തിയറ്ററിൽ വിജയകരമായി പ്രദർശനം തുടരുന്ന ആട് – 2വിന്റെ തിയറ്ററിന്റെ പ്രിന്റ് ഫേസ് ബുക്കിൽ പ്രത്യക്ഷപ്പെട്ടു. ആ വിവരം അറിഞ്ഞ സംവിധായകൻ മിഥുൻ മാനുവൽ പൊട്ടിത്തെറിച്ചു. ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർ സമൂഹത്തിന് തന്നെ ഒരു ബാധ്യകതയാണെന്നും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു.
യാതൊരു മനസാക്ഷിക്കുത്തുമില്ലാതെയാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത സിനിമ അനേകം പേർ ഷെയർ ചെയ്തത്.അതിജീവനത്തിനായി കഷ്ടപ്പെുന്ന ഒരു വ്യവസായത്തിന്റെ കടയ്ക്കൽ കോടാലി വെക്കുന്ന പരിപാടിയാണിതെന്നും ഇത്തരത്തിലുള്ളവർക്കെതിരെയുള്ള നിയമ നടപടി മാതൃകപരമായിരിക്കണമെന്നും മേലിൽ ഒരു സിനിമയ്ക്കും ഇത്തരം അവസ്ഥ ഉണ്ടാകരുതെന്നും മിഥുൻ ഫേ്സ് ബുക്ക് പോസ്റ്റിലൂടെ പറയുന്നു.