ചിന്തയിൽ തോന്നിയ ചില കുസൃതികളാണ്.. മിഥുൻ ഭായി..പൊറുക്കണേ.. ആ​ട് 3 വ​ന്നാ​ൽ ഇ​ങ്ങ​നെ​യി​രി​ക്കും

തി​യ​റ്റ​റി​ൽ വി​ജ​യി​ച്ചി​ല്ലെ​ങ്കി​ലും സോ​ഷ്യ​ൽ മീ​ഡി​യ ഹി​റ്റാ​ക്കി​യ ചി​ത്ര​മാ​യിരുന്നു മി​ഥു​ൻ മാ​നു​വ​ൽ സം​വി​ധാ​നം ചെ​യ്യ്ത “ആ​ട് ഒ​രു ഭീ​ക​ര​ജീ​വി​യാ​ണ്’ എ​ന്ന ചി​ത്രം. ഈ ​ആ​ത്മ​വി​ശ്വാ​സം കൈ​മു​ത​ലാ​ക്കി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം “ആ​ട് 2′ ഒ​രു​ക്കു​വാ​ൻ മി​ഥു​ൻ മാ​നു​വ​ലും നി​ർ​മാ​താ​വ് വി​ജ​യ് ബാ​ബു​വും ത​യാ​റാ​യ​ത്. തി​യ​റ്റ​റു​ക​ളി​ൽ വ​ൻ വി​ജ​യം നേ​ടി​യ ആ​ട് 2 ഇ​രു​കൈ​യ്യും നീ​ട്ടി​യാ​ണ് ആ​രാ​ധ​ർ സ്വീ​ക​രി​ച്ച​ത്. മാ​ത്ര​മ​ല്ല ചി​ത്ര​ത്തി​ലെ ഷാ​ജി​പാ​പ്പ​ന്‍റെ ഇ​രു നി​റ​ത്തി​ലു​ള്ള മു​ണ്ടും പ്രേ​ക്ഷ​ക പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു.

ചി​ത്ര​ത്തി​ന്‍റെ വി​ജ​യാ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ ആ​ടി​ന് ഇ​നി​യു​മൊ​രു തു​ട​ർ​ച്ച​യു​ണ്ടാ​കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് ഇ​ല്ല എ​ന്ന മ​റു​പ​ടി​യാ​ണ് നാ​യ​ക​ൻ ജ​യ​സൂ​ര്യ​യും നി​ർ​മാ​താ​വ് വി​ജ​യ് ബാ​ബും മ​റു​പ​ടി ന​ൽ​കി​യ​ത്. എ​ന്നാ​ൽ ചി​ത്ര​ത്തി​ന്‍റെ മൂ​ന്നാം ഭാ​ഗം വ​രി​ക​യാ​ണ​ങ്കി​ൽ ക​ഥ എ​പ്ര​കാ​ര​മാ​കു​മെ​ന്നു പ​റ​യു​ക​യാ​ണ് ക​ഥാ​കൃ​ത്ത് മ​ഹേ​ഷ് ഗോ​പാ​ൽ. ത​ന്‍റെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ആ​ട് 3യു​ടെ ക​ഥ വി​വ​രി​ച്ച​ത്.

നമ്മൾ കണ്ടത് മാത്രമല്ല.. ലേശം കൂടിയുണ്ട് രണ്ടാം വരവിൽ. ചിന്തയിൽ തോന്നിയ ചില കുസൃതികളാണ്.. മിഥുൻ ഭായി..പൊറുക്കണേ.. എന്നു കുറിച്ചാണ് അദ്ദേഹം തന്‍റെ കഥ ആരംഭിക്കുന്നത്.

മ​ഹേ​ഷ് ഗോ​പാ​ലി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്

Related posts