മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു ബിഗ് ബജറ്റ് പരീക്ഷണ ചിത്രമായിരിക്കും ആട്-3 എന്ന് സംവിധായകൻ മിഥുന് മാനുവൽ. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മോളിവുഡ് ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ആശയം ഉള്‍ക്കൊള്ളുന്ന ഒരു പരീക്ഷണാത്മക ചിത്രമായിരിക്കും ആട്-3 എന്ന് സംവിധായകൻ അഭിപ്രായപ്പെട്ടത്.
ആദ്യ പകുതിയും ക്ലൈമാക്സും പൂര്‍ത്തിയായി എന്നും രണ്ട് മാസത്തിനുള്ളില്‍ തിരക്കഥ പൂര്‍ത്തിയാക്കാമെന്നാണ് കരുതുന്നതെന്നും മിഥുന് പറഞ്ഞു.
ആട് -3 ത്രീഡിയിലാകും ഒരുങ്ങുക. വലിയതോതിൽ പ്രത്യേക ഇഫക്റ്റുകളുണ്ട്. കന്പ്യൂട്ടർ ജനറേറ്റഡ് ഇമേജറികൾ ഉപയോഗിക്കുന്നതിനാൽ ഒരു വൻബജറ്റ് സിനിമയാകും- മിഥുൻ പറയുന്നു.
ആട് സീരീസിലെ ആദ്യ രണ്ടു ചിത്രങ്ങളിലെ പ്രധാന താരങ്ങളെല്ലാം മൂന്നാം ഭാഗത്തിലും അതേ വേഷങ്ങൾ അവതരിപ്പിക്കും. ജയസൂര്യ, വിനായകന്, ഇന്ദ്രന്‍സ്, ധര്മ്മജന്, സൈജു കുറുപ്പ് എന്നിവരായിരുന്നു ആദ്യ രണ്ടു ഭാഗങ്ങളിലെ പ്രധാന താരങ്ങൾ.
വിജയ് ബാബു തന്നെയാണ് ആട് 3യും നിര്‍മിക്കുന്നത്. ഷാന്‍ റഹ്മാന് ആണ് സംഗീതം.