കൊച്ചി: ലോക്ക്ഡൗണിനെ തുടര്‍ന്ന് ജോര്‍ദ്ദാനില്‍ കുടുങ്ങിയ നടന് പൃഥ്വിരാജും സംവിധായകന് ബ്ലെസിയുമടങ്ങുന്ന ആടു ജീവിതം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ വെള്ളിയാഴ്ച കൊച്ചിയില്‍ മടങ്ങിയെത്തും.
വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള എയര്‍ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹി വഴിയാണ് ഇവര്‍ കൊച്ചിയിലെത്തുന്നത്. തുടര്‍ന്ന് ഇവര്‍ ക്വാറന്റൈനില്‍ പോകും.
കോവിഡ് പ്രതിസന്ധി ആരംഭിക്കുന്ന സമയമാണ് 53 പേരടങ്ങിയ സിനിമ സംഘം ജോര്‍ദ്ദാനിലെത്തിയത്. എന്നാല്‍ പ്രശ്നങ്ങള്‍ക്കിടയിലും പ്രവര്‍ത്തകര്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു.
തങ്ങള്‍ സുരക്ഷിതരാണെന്നും മറ്റുമുള്ള വിവരങ്ങള്‍ പൃഥ്വിരാജ് ആരാധകരെ സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചിരുന്നു.