കോട്ടയം: നോവലിസ്റ്റ് ബെന്യാമിനെതിരേ കോപ്പിയടി ആരോപണം. 2008 ൽ പുറത്തിറങ്ങിയ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിലെ മരുഭൂമിയുടെ വിവരണത്തിൽ രണ്ടു ഖണ്ഡികകൾ എഴുത്തുകാരൻ മസൂദ് അസദ് രചിച്ച റോഡ് ടു മെക്ക എന്ന ഗ്രന്ഥത്തിൽ നിന്ന് കൂട്ടിച്ചേർത്തതാണെന്ന ആരോപണവുമായി ചിലർ സോഷ്യൽമീഡിയയിലെത്തി.
റോഡ് ടു മക്ക, മക്കയിലേക്കുള്ള പാത എന്ന പേരിൽ പ്രഫ. എം. എൻ. കാരശേരി മലയാളത്തിലേക്കു വിവർത്തനം ചെയ്തിരുന്നു. രണ്ടു മൂന്നു വർഷങ്ങൾക്കു മുന്പ് ബെന്യാമിനെതിരേ ഇതേ ആരോപണം ചിലർ ഉയർത്തിയിരുന്നു.
എന്നാൽ, ബെന്യാമിൻ കോപ്പിയടിച്ചു എന്നു തനിക്ക് തോന്നിയിട്ടില്ലെന്ന് എം.എൻ. കാരശേരി പറഞ്ഞു. ബെന്യാമിൻ ആരോപണത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.