ഒരുപാടു പേരുടെ നിരന്തരമായ അധ്വാനങ്ങളുടെ ഫലമായി രൂപപ്പെടുത്തിയ സിനിമയാണ് ആടുജീവിതം. ചിത്രം കണ്ടിറങ്ങുന്ന ആളുകൾ ഓസ്കറിൽ കുറഞ്ഞത് ഒന്നും തന്നെ ഈ സിനിമ അർഹിക്കുന്നില്ല എന്നാണ് പറയുന്നത്. അങ്ങനെ പറയുന്നതിൽ സന്തോഷം.
ഏറ്റവും വലിയ പുരസ്കാരം എന്ന നിലയിലാണ് ആളുകൾ അങ്ങനെ പറയുന്നത്. പക്ഷേ ഓസ്കർ നേടണമെങ്കിൽ ഒത്തിരി കടമ്പകളുണ്ട്. അത് വലിയൊരു ബിസിനസ് ആണ്. ലോസ് ആഞ്ചലസിൽ സിനിമ പ്രദർശിപ്പിക്കണം. പതിനായിരത്തിലധികം ആളുകളിൽ സിനിമ സ്വാധീനം ചെലുത്തണം.
ഒരുപാട് ആളുകൾക്ക് വേണ്ടി വിവിധ പാർട്ടികൾ നടത്തണം . അങ്ങനെ ഒട്ടനേകം കടമ്പകൾ കടന്നെങ്കിൽ മാത്രമേ ഓസ്കർ എന്ന് പറയുന്ന ആ പുരസ്കാരത്തിലേക്ക് എത്തുവാൻ കഴിയുള്ളൂ . ഈ ചെറിയൊരു സിനിമയ്ക്ക് അതിനുള്ള സാധ്യതകൾ ഉണ്ടോ എന്ന് അറിയില്ലെന്ന് ബ്ലസി പറഞ്ഞു.