കഴിഞ്ഞ ദിവസം റിലീസ് ചെയ്ത പൃഥ്വിരാജ്- ബ്ലെസി ടീമിന്റെ ആടുജീവിതം സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നുവെന്ന പരാതിയുമായി സംവിധായകന് ബ്ലെസി. സമൂഹമാധ്യമങ്ങളില്‍ ആടുജീവിതം സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് അദ്ദേഹം എറണാകുളം സൈബര്‍ സെല്ലില്‍ പരാതി നല്കി.
തിയറ്ററില്‍നിന്ന് ചിത്രം പകര്‍ത്തിയ ആളുടെ ഫോണ്‍ സംഭാഷണവും വ്യാജപ്പതിപ്പ് പ്രചരിപ്പിച്ചവരുടെ മൊബൈല്‍ സ്ക്രീന്‍ ഷോട്ടും ബ്ലെസി പോലീസിന് കൈമാറിയിരുന്നു.
ചെങ്ങന്നൂര്‍ സ്വദേശി പിടിയിലായതായാണ് വിവരം. എറണാകുളം സൈബര്‍സെല്‍ തുടര്‍ അന്വേഷണത്തിനായി കേസ് ചെങ്ങന്നൂര്‍ പോലീസിന് കൈമാറി.
സിനിമയ്ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്നായിരുന്നു പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബെന്യാമിന്റെ ‘ആടുജീവിതം’ നോവല്‍ സിനിമയായി വ്യാഴാഴ്ചയാണ് തിയറ്ററുകളിലെത്തിയത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും പ്രദര്‍ശനമുണ്ട്.