ആടുജീവിതത്തെ പ്രശംസിച്ച് നാദിർഷ. സിനിമ കണ്ടിറങ്ങി ഹൃദയാഹാരിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് താരം. ആടുജീവിതം കണ്ടു കഴിഞ്ഞ് നിങ്ങളുടെ കണ്ണുകൾ നിറഞ്ഞില്ലെങ്കിൽ ചങ്കൊന്ന് പിടഞ്ഞില്ലെങ്കിൽ ധൈര്യമായി ഉറപ്പിക്കാം ഹൃദയമില്ല എന്ന് നാദിർഷ പറഞ്ഞു. ഫേസ്ബുക്കിലാണ് താരത്തിന്റെ കുറിപ്പ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം…
കണ്ട്,കണ്ണുകൾ നിറഞ്ഞില്ലെങ്കിൽ ചങ്കൊന്ന് പിടഞ്ഞില്ലെങ്കിൽ ധൈര്യമായി ഉറപ്പിക്കാം ഹൃദയമില്ലെന്ന് അഭിമാനം എന്നാണ് നാദിർഷ കുറിച്ചത്.
പ്രശസ്ത എഴുത്തുകാരൻ ബെന്യാമിന്റെ നോവലായ ആടുജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മാർച്ച് 28 നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. സൗദി അറേബ്യയിലേക്ക് ജോലി തേടി പോകുന്ന നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വി അവതരിപ്പിക്കുന്നത്. കഥാപാത്രത്തിനായി താരം ശാരീരികമായി വരുത്തിയ മാറ്റങ്ങൾ വളരെയേറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
ഓസ്കാർ അവാർഡ് ജേതാക്കളായ എ. ആർ. റഹ്മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്നു. അമല പോൾ, ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.