ആടുജീവിതം സിനിമയിൽ ഒരു ഒട്ടകത്തിന്റെ കണ്ണ് മാക്രോ ലെൻസ് വെച്ച് ഷൂട്ട് ചെയ്ത രംഗമുണ്ട് . ഞാൻ മൃഗങ്ങളോട് യാത്രപറയുന്ന സീനാണ്. പുസ്തകം വായിച്ചവർക്കറിയാം. ആ സമയമായപ്പോഴേക്കും അവയൊക്കെ നമ്മളുമായി ഇണങ്ങിയിരുന്നു.
കൂട്ടത്തിൽ കാണാൻ ഭംഗിയുള്ള ഒരു ഒട്ടകമുണ്ട്. പുള്ളിക്കാരനെയാണ് ഈ ഷോട്ടിന് വേണ്ടി നിർത്തിയത്. ഒട്ടകത്തിന് ഭക്ഷണം കൊടുത്ത് ഞാൻ യാത്ര പറയുമ്പോൾ ഒട്ടകം എഴുന്നേറ്റു നിന്ന് എന്നെയൊന്ന് നോക്കി.
അതുകണ്ട് അതുകൊള്ളാമെന്ന് ബ്ലെസി പറഞ്ഞു. വൈകിട്ട് നാലു മണിക്കാണ് എന്റെ ഷോട്ടെടുത്തത്. ആ സമയത്ത് തന്നെ വേണമല്ലോ ഒട്ടകത്തിന്റെയും ഷോട്ടെടുക്കാൻ.
അതിന് വേണ്ടി മാത്രം എത്രയോ ദിവസങ്ങൾ മൂന്നരയാവുമ്പോൾ ഷൂട്ട് നിർത്തിയ ശേഷം കാമറയുമായി ഒട്ടകത്തിന്റെ മുന്നിൽ ചെന്നു നിൽക്കും. എട്ട് ദിവസമൊക്കെ എടുത്തിട്ടാണ് നിങ്ങൾ ഇപ്പോൾ കാണുന്ന ആ റിഫ്ളക്ഷൻ ഷോട്ട് എടുത്തത്. അങ്ങനെയൊരു സിനിമ ചിത്രീകരിക്കാൻ സാധിച്ചു എന്നത് എനിക്ക് വലിയൊരു ഭാഗ്യവും അഭിമാനവുമുള്ള കാര്യമാണ്.
-പൃഥ്വിരാജ്