വളരെ വർഷങ്ങളുടെ കഠിനാധ്വാനവും, കാത്തിരിപ്പും കഴിഞ്ഞ് തിയേറ്ററിലെത്തിയ പൃഥ്വിരാജ് സുകുമാരന്റെ ചിത്രമാണ് ആടുജീവിതം. മാർച്ച് 28ന് റിലീസ് ചെയ്ത ആടുജീവിതം ബോക്സ് ഓഫീസിൽ മികച്ച നേട്ടം കൊയ്യുകയാണ്. ബെന്യാമിന്റെ നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രം ഖത്തറിൽ പ്രദർശനം തുടങ്ങി.
ഖത്തറിലെ 19 തിയേറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. സിനികോ ഗ്ലോബൽ – ഏഷ്യൻ വില്ലേജ്, സിനികോ: അൽ ഖോർ മാൾ, സിനികോ ഗ്രാൻഡ് സിറ്റി സെന്റർ, സിനികോ വില്ലേജിയോ സിനിമ, ഫ്ലിക് സിനിമാസ്: മിർഖാബ് മാൾ, മാൾ സിനിമ, റോയൽ പ്ലാസ സിനിമ, തുമാമ മാൾ : ദോഹ ഖത്തർ, നോവോ സിനിമാസ്: ദി പേൾ, നോവോ സിനിമാസ്: 01 മാൾ, നോവോ സിനിമാസ്: മുഷരിബ്, നോവോ സിനിമാസ്: മാൾ ഓഫ് ഖത്തർ, നോവോ സിനിമാസ്: സൂഖ് വാഖിഫ്, നോവോ സിനിമാസ്: തവാർ മാൾ, നോവോ വെൻഡോം സിനിമാസ്, വോക്സ് സിനിമാസ്: ദോഹ ഫെസ്റ്റിവൽ സിറ്റി, വോക്സ് സിനിമാസ്: ദോഹ ഒയാസിസ്, കത്താറ സിനിമ, ടാബ് സിനിമാസ്: ലഗൂണ മാൾ.