ജോര്‍ദാനിലെ ആടു ജീവിതത്തിന് പാക്കപ്പ് ! സന്തോഷം പങ്കുവച്ച് പൃഥിരാജ്; ജോര്‍ദാനിലെ മരുഭൂമിയില്‍ കഴിഞ്ഞത് രണ്ടു മാസം…

പൃഥിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടു ജീവിതത്തിന്റെ ജോര്‍ദാനിലെ ഷെഡ്യൂള്‍ പൂര്‍ത്തിയായി. നായകന്‍ പൃഥ്വിരാജാണ് സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്.

സിനിമ സംഘത്തിനൊപ്പമുള്ള ഫിഷ് ഐ ഇമേജിനൊപ്പമാണ് പാക്കപ്പ് വിവരം താരം അറിയിച്ചത്. ഇതോടെ സിനിമസംഘത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങള്‍ ഷൂട്ട് ചെയ്യാനാണ് പൃഥ്വിരാജ് ഉള്‍പ്പടെയുള്ള 58 അംഗ സംഘം ജോര്‍ദാന്‍ മരുഭൂമിയില്‍ എത്തിയത്.

എന്നാല്‍ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ കൊറോണ പടര്‍ന്നു പിടിക്കുകയും ഷൂട്ടിംഗ് നിര്‍ത്തി വെക്കേണ്ടിവരികയുമായിരുന്നു.

മാര്‍ച്ച് മാസത്തിന്റെ തുടക്കത്തിലാണ് പൃഥ്വിരാജ് ചിത്രത്തിന്റെ ഷൂട്ടിംഗിനായി ജോര്‍ദാനിലേക്ക് പോകുന്നത്. മൂന്ന് മാസമെടുത്ത് ശരീരഭാരം കുറച്ച ശേഷമായിരുന്നു ജോര്‍ദാനിലെ ഷൂട്ട്.

മാര്‍ച്ച് 16നാണ് ജോര്‍ദാനിലെ ഷൂട്ടിംഗ് തുടങ്ങിയത്. അപ്പോഴേക്കും കൊറോണ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

ഇതിനിടയില്‍ പ്രത്യേക അനുമതിയോടെ ഷൂട്ടിംഗ് തുടര്‍ന്നെങ്കിലും ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കുകയായിരുന്നു.

അപ്പോഴേക്കും ഇന്ത്യയിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംഘത്തിന് നാട്ടിലേക്ക് മടങ്ങാനാവാത്ത അവസ്ഥയായി.

സിനിമ സംഘത്തിന് സുരക്ഷ ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ജോര്‍ദാന്‍ ഭരണകൂടവുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു.

ബിഗ് ബജറ്റ് ചിത്രമായി ഒരുങ്ങുന്ന ആടുജീവിതത്തില്‍ പൃഥ്വി നജീബായി എത്തുമ്പോള്‍ ഭാര്യ സൈനുവായി അഭിനയിക്കുന്നത് അമലാ പോളാണ്.

വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, സന്തോഷ് കീഴാറ്റൂര്‍, ലെന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

https://www.facebook.com/photo/?fbid=2941244819263896&set=a.458920757496327

Related posts

Leave a Comment