ജോർദാൻ: ആട് ജീവിതം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ജോര്‍ദാനില്‍ കുടുങ്ങി. പൃഥ്വിരാജ്, സംവിധായകന് ബ്ലെസി എന്നിവരടങ്ങുന്ന 58 അംഗ സംഘം വദിരം എന്ന സ്ഥലത്താണ് കുടുങ്ങിയിരിക്കുന്നത്. നിലവില്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തി വച്ചിരിക്കുകയാണ്.
ഇവരെ കേരളത്തിലേക്ക് മടക്കികൊണ്ടുവരണമെന്ന് അഭ്യര്‍ത്ഥിച്ച് ഫിലിം ചേമ്പര്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്ക് കത്ത് നല്കി. ഏപ്രില്‍ എട്ടിന് ഇവരുടെ വീസ കാലാവധി അവസാനിക്കും.