കൊട്ടാരക്കര: പി അയിഷാപോറ്റി എംഎൽഎയും കുടുംബാംഗങ്ങളെയും ആക്ഷേപിച്ചു പ്രസംഗിച്ച ബിജെപി നേതാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ബിജെപി ജില്ലാ നേതാവ് വയയ്ക്കൽ സോമനെതിരെയാണ്
മാനഹാനിപരത്തുന്ന തരത്തിൽ സ്ത്രീത്വത്തെ അവഹേളിച്ചതിനും മോശം വാക്കുകൾ പൊതുവേദിയിൽ ഉപയോഗിച്ചതിനും കൊട്ടാരക്കര പോലീസ് കേസ് എടുത്തത്.
അയിഷാപോറ്റി ഡി ജി പിക്കും റൂറൽ എസ്പിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.ബിജെപി നേതാവ് കെ സുരേന്ദ്രന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കൊട്ടാരക്കരയിൽ നടത്തിയ ദേശീയപാത ഉപരോധ സമരത്തിൽ ആണ് വയയ്ക്കൽ സോമൻ പ്രകോപനപരമായ പ്രസംഗം നടത്തിയതായി പറയുന്നത്. അയിഷാപോറ്റി എംഎൽഎയെയും മകളെയും കുടുംബാംഗങ്ങളെയും പേരെടുത്ത് ആക്ഷേപിച്ചു.