കോട്ടയം: കോട്ടയം നഗരമധ്യത്തിൽ ശീമാട്ടി റൗണ്ടാനയിലെ ആകാശപാതയുടെ നിർമാണത്തിനുവേണ്ടി ഇരുന്പു തൂണുകളിൽ സ്ഥാപിച്ച കേഡറുകൾ തുരുന്പിക്കുവാൻ തുടങ്ങി. നിർമാണം പാതി വഴിയിൽ നിലച്ചതോടെ തൂണുകൾ മാത്രം സ്ഥാപിച്ചെങ്കിലും തുടർ പണികൾ മുടങ്ങി.
ആദ്യഘട്ടത്തിൽ ഫയലിംഗ് കഴിഞ്ഞു ഏതാനുംനാൾ നിർമാണം മുടങ്ങിയിരുന്നു. രണ്ടാംഘട്ടത്തിൽ പാതയുടെ തൂണുകളും മറ്റും സ്ഥാപിച്ചു കഴിഞ്ഞെങ്കിലും തുടർ ജോലികളാണു മുടങ്ങിയിരിക്കുന്നത്.
എല്ലാവശത്തുമുള്ള തൂണുകളും നിർമിച്ചു കഴിഞ്ഞു. തൂണിനു മുകളിൽ മേൽക്കൂരയും ഫ്ളാറ്റ് ഫോമിന്റെയും നിർമാണം ഏതാണ്ടു പൂർത്തിയായി. ഇതിനിടയിൽ സ്ഥാപിക്കേണ്ട ഇരുന്പു ചട്ടക്കൂടുകളുടെ നിർമാണം ഇരുന്പനത്തെ യാർഡിൽ പൂർത്തിയായെങ്കിലും മഴ മൂലമാണ് നിർമാണം വൈകിയതെന്നാണ് അധികൃതർ പറയുന്നത്.