തൃശൂർ: സ്വപ്നപദ്ധതിയായ ശക്തൻനഗറിലെ ആകാശപാതയുടെ നിർമാണോദ്ഘാടനം മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിച്ചു. നഗരത്തിലെ തിരക്കേറിയ ഇടമായ ശക്തൻ നഗറിൽ വൃത്താകൃതിയിൽ 270 മീറ്റർ ചുറ്റളവിൽ മൂന്നു മീറ്റർ വീതിയിൽ റോഡ് നിരപ്പിൽ നിന്നു ആറു മീറ്റർ ഉയരത്തിലാണ് ആകാശപാത നിർമിക്കുന്നത്.
പാതയുടെ എട്ട് കവാടങ്ങൾ വഴി രണ്ടു മീറ്റർ വീതിയുള്ള പടവുകളിലൂടെ കയറിയിപച്ചക്കറി മാർക്കറ്റ്, മത്സ്യമാംസ മാർക്കറ്റ്, ശക്തൻ സ്റ്റാൻഡ്, പട്ടാളം മാർക്കറ്റ്, സർക്കാർ പരിപാടികൾ ഉൾപ്പെടെ പൊതുപരിപാടികൾ നടക്കുന്ന ശക്തൻ കണ്വെൻഷൻ ഗ്രൗണ്ട്് എന്നിവിടങ്ങളിലേയ്ക്ക് ഇറങ്ങാനാകും .
1987ൽ മാസ്റ്റർ പ്ലാൻ തയാറാക്കിയെങ്കിലും ശക്തനിലെ സ്കൈവാക്ക് പദ്ധതി സ്വപ്നമായി അവശേഷിക്കുകയായിരുന്നു. ഇപ്പോൾ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 5.3 കോടി രൂപയാണ് നിർമാണ ചെലവ് പ്രതീക്ഷിക്കുന്നത്.
മേയർ അജിത വിജയൻ, അമൃത് മിഷൻ ഡയറക്ടർ ആർ. ഗിരിജ, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ജോണ്‍ ഡാനിയേൽ, സി.ബി. ഗീത, എം.പി. ശ്രീനിവാസൻ, പി. സുകുമാരൻ, കരോളി ജോഷ്വ, പ്രതിപക്ഷ നേതാവ് എം. മുകുന്ദൻ, ഡിപിസി മെന്പർ വർഗീസ് കണ്ടംകുളത്തി, മുൻ മേയർ അജിത ജയരാജൻ, കൗണ്‍സിലർമാരായ കൃഷ്ണൻകുട്ടി, അനൂപ് ഡേവിസ് കാട, എം.എസ്. സന്പൂർണ തുടങ്ങിയവർ നിർമാണോദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.