കൊച്ചി: വെണ്ടുരുത്തി പഴയപാലം വിനോദസഞ്ചാരത്തിന്റെ പുത്തന്‍ സാധ്യതകളോടെ നിലനിര്‍ത്തുന്നതിന് കിടിലന്‍ ആശയങ്ങള്‍ കൈവശമുണ്ടോ?
മികച്ച ആശയത്തിന് 10,000 രൂപ ജില്ലാ ഭരണകൂടം ഡിടിപിസി മുഖേന നൽകും. കൊച്ചിയുടെ വിനോദസഞ്ചാര സാധ്യതകള്‍ക്ക് കൊടിയടയാളമാകുമെന്ന വിലയിരുത്തലിലാണ് വെണ്ടുരുത്തി പഴയ പാലത്തിന്റെ പ്രൗഡി വീണ്ടെടുക്കുന്നതിനും പൈതൃക ഇടനാഴിയായി നിലനിര്‍ത്തുന്നതിനും പദ്ധതി തയാറാക്കുന്നത്.
ഇരുചക്ര വാഹനങ്ങളുടെ പാര്‍ക്കിംഗ്, സ്ട്രീറ്റ് ഫുഡ് അടക്കം ലഭിക്കുന്ന ഫ്രീ മാര്‍ക്കറ്റ്, വിനോദ പരിപാടികള്‍ക്കൊരു കേന്ദ്രം എന്നിവയടക്കമാണ് ഇവിടെ വിഭാവനം ചെയ്യുന്നത്.
സുരക്ഷിതത്വത്തിനും കായലിലേക്ക് മാലിന്യം തള്ളുന്നത് ഒഴിവാക്കുന്നതിനും പാലത്തിന്റെ കൈവരിയോട് ചേര്‍ന്ന് ഉയരത്തിലുള്ള ഗ്രില്‍ സ്ഥാപിക്കുന്നതിനും പദ്ധതിയുണ്ട്.
മന്ത്രി പി.എ. മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം കൊച്ചി സന്ദര്‍ശിച്ചതിന് പിന്നാലെയാണ് പാലത്തിന്റെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും അനക്കം വച്ചുതുടങ്ങിയത്.
ടൂറിസം ഡയറക്ടര്‍ കൃഷ്ണതേജ, സബ് കളക്ടര്‍ പി. വിഷ്ണുരാജ് എന്നിവര്‍ കഴിഞ്ഞദിവസം പാലം സന്ദര്‍ശിച്ചു.
ആശയങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 15ന് അവസാനിക്കും. കുടുതല്‍ വിവരങ്ങള്‍ക്ക് സെക്രട്ടറി, ഡിടിപിസി (9946046025), [email protected] എന്ന വിലാസത്തിൽ ബന്ധപ്പെടണം.