
ആലക്കോട്: മദ്യപാനത്തിനിടയുണ്ടായ വാക്ക് തർക്കമാണ് തേർത്തല്ലി സ്വദേശിയായ വയോധികന്റെ കൊലപാതകത്തിന് കാരണമെന്ന് പോലീസ്.
തേർത്തല്ലി കോട്ടപ്പള്ളി സ്വദേശിയായ കുര്യന്റെ മരണവുമായി ബന്ധപ്പെട്ടാണ് ആലക്കോട് സ്വദേശിയും ഓട്ടോറിക്ഷ തൊഴിലാളിയുമായ കടുവക്കൻഞ്ചേരി ഹനീഫ (45) യെ ആലക്കോട് സി ഐ കെ.ജെ ബിനോയിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 29നാണ് കോളി റോഡിലെ സിപിഐ ഓഫീസിന് സമീപത്തു നിർത്തിയിട്ട ലോറിക്ക് പിറകിൽ കുര്യനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണത്തിൽ സംശയം തോന്നിയതിനാൽ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. സംഭവ ദിവസം ഇവർ ഒരുമിച്ചിരുന്നു
മദ്യപിച്ചതായും തുടർന്നുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് പ്രതി പോലീസിന് നല്കിയ മൊഴിയിൽ പറയുന്നത്. അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു.