ആലത്തൂർ: ദേശീയ മൈതാനിയിലെ പക്ഷിസങ്കേതമായ ആൽമരങ്ങളെ നശിപ്പിക്കുന്ന വിധം നടത്തുന്ന പ്രവൃ ത്തി ആലത്തൂർ മുൻസിഫ് കോടതി തടഞ്ഞു.എംഎൽഎ ഫണ്ടിൽ 20 ല ക്ഷം ചെലവഴിച്ചാണ് ദേശീയ മൈതാനിയിൽ ഓപ്പണ്‍ ഓഡിറ്റോറിയം നിർമിക്കുന്നത്.
മൈ താനിയിലെ പക്ഷിസങ്കേതമായ ആൽ മരങ്ങൾ നശിപ്പിക്കുരുതെന്നുംസംര ക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പരി സ്ഥിതി സംഘടന എംഎൽഎ യ്ക്ക് ഒരു വർഷം മുന്‍പ് കത്ത് നൽകിയിരു ന്നു. മരത്തിന്റെ ഒരു ഭാഗവും മുറിയ് ക്കാതെയുള്ള നിർമ്മാണം മാത്രമേ നടത്തുകയുള്ളു എന്ന് എംഎൽഎ ഉറപ്പും നൽകിയതാണ്.
അത് ലംഘി ച്ചുകൊണ്ടാണ്ആയിരകണക്കിന് പക്ഷികൾ അധിവസിക്കുന്ന മൈതാ നിയിയിലെ ആൽമരങ്ങളുടെ വലിയ കൊന്പുകൾ ജനുവരി 17 ന് അർധ രാത്രി ആരുമറിയാതെ വെട്ടിമാറ്റിയത്. തുടർന്നാണ് ആലത്തൂരി ലെ ഭാരത് സേവക് സമാജ് പ്രകൃതി പഠന സംരക്ഷണ കൗണ്‍സിൽ എന്ന സംഘടന ആലത്തൂർ മുൻസിഫ് കോട തിയിൽ ഹർജി നൽകിയത്.
ആൽമര ത്തിന് കോട്ടം തട്ടുന്ന രീതിയിൽ യാ തൊരുനിർമ്മാണ പ്രവർത്തിയും നടത്തരുതെന്ന് നിർദ്ദേശിച്ചുകൊണ്ടും നിലവിലെ സ്ഥിതി മനസിലാക്കാൻ കമ്മിഷനെ നിയോഗിച്ചുമാണ് ആല ത്തൂർ മുൻസിഫ് കോടതിയുടെ ഇട ക്കാല ഉത്തരവ്.