വടക്കാഞ്ചേരി: ലോകസഭ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ആലത്തൂർ മണ്ഡലത്തിൽ ഉൾപ്പെടുന്ന തെക്കുംകര പഞ്ചായത്തിലെ പുന്നംപറന്പിൽ യുഡിഎഫിന്റെ ചുമരെഴുത്തുകൾക്ക് തുടക്കമായി.സംവരണ സീറ്റായതിനാൽ കോണ്‍ഗ്രസ് സ്ഥാനാർഥി പതിവായി മത്സരിക്കുന്നതിനാൽ കൈപ്പത്തി ചിഹ്നം വരച്ച് സ്ഥാനാർത്ഥിയുടെ പേര് മാത്രം എഴുതാതെയാണ് ചുമരുകളിൽ എഴുത്ത് തുടങ്ങിയിട്ടുള്ളത്.
കോണ്‍ഗ്രസിനെ വിളിക്കു രാജ്യത്തെ രക്ഷിക്കു, യുഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കൂ എന്നെല്ലാം ചുമരിൽ എഴുതി വച്ചിട്ടുള്ളത്.സ്ഥാനാർഥിയെ പ്രഖ്യാപിച്ചാൽ ആ പേര് മാത്രം എഴുതിച്ചേർക്കാവുന്ന രീതിയിയിലാണ് ചുമരെഴുത്ത് പുരോഗമിക്കുന്നത്.