ചാരുംമൂട്: ഉപയോഗശേഷം വലിച്ചെറിയുന്ന കുപ്പികൾ സ്വീകരണ മുറിയിലെ കൗതുക വസ്തുക്കളാക്കി മാറ്റിയെടുക്കുകയാണ് രണ്ടു സഹോദരികൾ.
നൂറനാട് സജി മൻസിൽ സജീവ് – സുമി ദന്പതികളുടെ മക്കളായ ആലീയ അൽമാസും സഹോദരി അല്ലൂസുമാണ് ലോക് ഡൗണ്‍ കാലത്ത് വീട്ടിലിരുന്ന് ഒഴിഞ്ഞ കുപ്പികൾക്ക് നിറം നൽകി വിസ്മയം തീർക്കുന്നത്. കായംകുളം പുള്ളിക്കണക്ക് എൻഎസ്എസ് ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് ആലീയ അൽമാസ്.
വീട്ടിലും അയൽവീടുകളുടെ പരിസരത്തും ഉപയോഗശൂന്യമായി ഉപേക്ഷിക്കപ്പെടുന്ന കുപ്പികൾ ശേഖരിച്ച് അതിൽ അരി, മൊട്ടത്തോട്, വർണക്കടലാസുകൾ, ചരട്, നൂൽ, ക്രയോണ്‍, പെയിന്റ്, ബഡ്സ് തുടങ്ങിയവയുടെ സഹായത്തോടെ മനോഹരങ്ങളായ അലങ്കാര വസ്തുക്കൾ നിർമിക്കുകയാണ് ഈ സഹോദരിമാർ.
പാഴ്കുപ്പികൾ കൂടാതെ ചെറിയ മണ്ചട്ടികളിലും കൗതുക വസ്തുക്കളൊരുക്കുന്നുണ്ട്.