വടകര : വടകര മേമുണ്ട റോഡിൽ മാക്കൂൽപീടികയിൽ ജെബി സ്കൂളിനടുത്തുള്ള ആൽമരം ഭീഷണിയുയർത്തുന്നു. റോഡിനോട് ചേർന്ന ആൽമരം മുറിച്ചു നീക്കണമെന്ന് നേരത്തെ തന്നെ ആവശ്യമുയർന്നിരുന്നു. സ്കൂൾ പരിസരത്തെ കച്ചവടക്കാരാണ് പിഡബ്ല്യുഡി അധികൃതർക്ക് പരാതി നൽകിയത്. എന്നാൽ ഇതു വരെ നടപടിയുണ്ടായിട്ടില്ല.
പിന്നീട് അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ ഫോറസ്റ്റ് അധികൃതരാണ് നടപടി സ്വീകരിക്കേണ്ടതെന്നും ലേലത്തിനെടുക്കാൻ ആളെത്താത്തതാണ് മരം മുറിച്ചു മാറ്റാത്തതിനു പിന്നിലെന്നുമാണ് വിവരം ലഭിച്ചത്. റോഡ് വികസനത്തിനും തടസമായി നിൽക്കുകയാണ് ആൽമരം.
ചെറിയ കുട്ടികൾ ഉൾപെടെയുള്ളവർ സദാ നടന്നുപോകുന്നിടത്താണ് അപകടഭീഷണി ഉയർത്തി മരം നിൽക്കുന്നത്.ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്ന് മാക്കൂൽപീടിക നന്മ കൂട്ടായ്മ കോഓർഡിനേറ്റർ ഉസ്മാൻ വി.പി ആവശ്യപ്പെട്ടു.