കായംകുളം: കൃഷ്ണപുരം മാന്പ്രക്കന്നേൽ ലെവൽ ക്രോസിലെ റെയിൽവേ ഗേറ്റിന് സമീപം നിൽക്കുന്ന ആൽമരം യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തുന്നു. അന്പത് വർഷത്തിലേറെ പഴക്കമുള്ള ഈ ആൽമരത്തിന്റെ ശിഖിരം ഒടിഞ്ഞ് താഴ്ന്നു കിടക്കുന്ന അവസ്ഥയിലാണിപ്പോൾ.
ഗേറ്റ് അടഞ്ഞ് കിടക്കുന്പോൾ നൂറുകണക്കിന് യാത്രക്കാരും വാഹനങ്ങളും ഇതിന്റെ ചുവട്ടിലാണ് വാഹനങ്ങളുമായി കാത്തു കിടക്കുന്നത്. ആൽമരത്തിൽ വള്ളിച്ചെടികൾ പടർന്ന് ഭാരം കൂടിയ നിലയിലുമാണ്. അതിനാൽ ഏത് നിമിഷവും ശിഖരം ഒടിഞ്ഞു വീണ് അപകടം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.