തിരുവല്ല: അപ്പർകുട്ടനാടന്‍ ജലാശയങ്ങളില്‍ വെള്ള ആമകള്‍ ചത്തൊടുങ്ങുന്നു. വെള്ളത്തിൽ വസിക്കുന്ന വെള്ള ആമകൾ കരയിലേക്ക് കയറിയിട്ടാണ് ചാകുന്നത്.വെള്ളത്തിൽ വസിക്കുന്ന ഈ ഇനം ആമകൾ സാധാരണയായി രാത്രി കാലം കരയിൽ കയറാറുണ്ട്.വെള്ളപ്പൊക്കത്തിന് ശേഷം വെള്ളത്തിൽ രൂക്ഷമായ മാലിന്യ പ്രശ്നമാണ് ഇവയെ ബാധിച്ചതെന്ന് സംശയിക്കുന്നു. കുട്ടനാടൻ ജലാശയങ്ങളിൽ ഏറെ കാണപ്പെടുന്ന കറുത്ത ആമകൾക്ക് ഒരു പ്രശ്നവും ഇല്ലതാനും.
നിരണം, കടപ്ര, പെരിങ്ങര തുടങ്ങിയ പഞ്ചായത്തുകളിലെ ജലാശയങ്ങളുടെയും പാടശേഖരങ്ങളുടെയും കരയിൽ നിരവധി വെള്ള ആമകളാണ് ചത്ത് കിടക്കുന്നത്.ജലാശയങ്ങളോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കര പ്രദേശങ്ങളിലാണ് ഇത്തരത്തിൽ ആമകൾ ചത്തു കിടക്കുന്നത്. പ്രദേശങ്ങളോട് ചേർന്ന് സ്ഥിതി ചെയ്യുന്ന എടത്വ, വീയപുരം, തലവടി, പള്ളിപ്പാട്, തകഴി തുടങ്ങിയ കുട്ടനാടൻ പ്രദേശങ്ങളിലും ആമകൾ ചത്തൊടുങ്ങുന്നുണ്ട്.
വർഷങ്ങൾക്ക് മുന്‍പ് അഞ്ജാത രോഗം ബാധിച്ച് ആമകൾ ചത്തിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് വീണ്ടും ആമകള്‍ ചത്തൊടുങ്ങുന്നത്. ആമ പിടിക്കലും വിപണനം നടത്തലും നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും കുട്ടനാട്ടിലെ കള്ളുഷാപ്പുകളിലും ഹോട്ടലുകളിലും ഹോം സ്റ്റേകളിലും ഹൗസ്ബോട്ടുകളിലും രഹസ്യമായി ഇപ്പോഴും ആമ ഇറച്ചി സുലഭമാണെന്ന് പറയപ്പെടുന്നു.
ഭക്ഷണത്തിന് വേണ്ടി ഉപയോഗിക്കുന്ന വെള്ള ആമകളാണ് ഇപ്പോൾ ചത്തൊടുങ്ങുന്നത്. വെള്ള ആമകൾക്ക് കിലോയ്ക്ക് 350 രൂപയോളം വിലയാണ് ഈടാക്കുന്നത്. കുളങ്ങളിലോ, പാടശേഖരങ്ങളിലോ വെള്ളത്തിന് സമീപമുള്ള സ്ഥലങ്ങളിലോ ആണ് വന്യജീവിയുടെ പട്ടികയില്‍പ്പെടുന്ന ആമകളെ കണ്ടുവരുന്നത്. ആമകള്‍ക്കുണ്ടാകുന്ന അഞ്ജാത രോഗം കുട്ടനാട് അപ്പര്‍കുട്ടനാടന്‍ മേഖലയില്‍ പടരുന്നത് ആശങ്കയ്ക്ക് ഇടവരുത്തുന്നുണ്ട്.
പാടശേഖരങ്ങളുടെ ഓരത്ത് നിന്നും ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍ പെട്ടെതോടെയാണ് അഴുകിയ നിലയില്‍ ആമകളെ നാട്ടുകാര്‍ കണ്ടെത്തിയത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ആലപ്പുഴ ജില്ലയുടെ പടിഞ്ഞാറൻ കുട്ടനാടൻ പ്രദേശങ്ങളിളാണ് ഏറ്റവും കൂടുതല്‍ ആമകള്‍ ചത്തു പൊങ്ങിയത്. ഈ പ്രദേശങ്ങളില്‍ ജന്തുശാസ്ത്ര വിദ്യാര്‍ഥികളുടെയും പ്രകൃതി സ്നേഹികളുടെയും സഹായത്തോടെ ഫീല്‍ഡ് സർവേയും കൂടാതെ മൃഗസംരക്ഷണ വകുപ്പിന്റെ അനുവാദത്തോടെ മൃഗ ഡോക്ടര്‍മാരും പഠനങ്ങള്‍ക്ക് സ്വയം തയാറായി വന്നിരുന്നു.
തിരുവല്ലയിലെ ഏവിയന്‍ ഡിസീസ് ഡയനോഗ്സ്റ്റിക് ലബോറട്ടറിയില്‍ അയച്ച ചത്ത ആമയെ പരിശോധിച്ചെങ്കിലും മാംസം അഴുകിയതിനാല്‍ ഫലം കണ്ടെത്താനായില്ല. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കഞ്ഞിക്കുഴിയിലെ കണ്ണര്‍കാട് നിന്ന് കണ്ടെത്തിയ രോഗം ബാധിച്ച രണ്ട് ആമകളില്‍ ഒന്ന് നിരീക്ഷണത്തിലിരിക്കെ ചത്തിരുന്നു. ജലാശയങ്ങളിലെ മലിനീകരണമാണ് ആമകള്‍ക്ക് രോഗം ബാധിക്കാന്‍ കാരണമെന്നും വിവരമുണ്ട്.
കുട്ടനാട്ടില്‍ പക്ഷിപ്പനി കാരണം താറാവുകളും കോഴികളും ചത്തൊടുങ്ങിയിരുന്നു. അതുപോലെ മത്സ്യങ്ങള്‍ക്ക് അഴുകല്‍ രോഗവുംപിടിപെട്ടിരുന്നു. ആമകൾ പ്രധാനമായും പുല്ല്, ഇല, ചെറുമീനുകള്‍ എന്നിവയാണ് ഭക്ഷണമാക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന ആമകളെ സംരക്ഷിക്കാനും രോഗകാരണം തിരിച്ചറിയാനുമുള്ള ശ്രമത്തിലാണ് അധികൃതര്‍.നു