ന്യൂഡൽഹി: ആം ആദ്മി എംഎൽഎ അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തില്ലെന്ന് ഇഡി. 13 മണിക്കൂർ ചോദ്യം ചെയ്തശേഷം വിട്ടയച്ചെന്ന് ഇഡി അറിയിച്ചു. അറസ്റ്റിനെതിരേ എഎപി പ്രസ്താവന ഇറക്കിയതിനു പിന്നാലെയാണ് ഇഡി വിശദീകരണം. വഖഫ് ബോർഡ് അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് അമാനത്തുള്ളയെ ചോദ്യം ചെയ്തത്. മൊഴിയെടുത്തശേഷം വിട്ടയച്ചെന്ന് അമാനത്തുള്ള ഖാനും പറഞ്ഞു.
നേരത്തെ അമാനത്തുള്ള ഖാനെ ഇഡി അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വഖഫ് ബോർഡിന്റെ സ്വത്തു മറിച്ചുവിറ്റ് എന്നാണ് അമാനത്തുള്ള ഖാനെതിരായ ആരോപണം. വഖബ് ബോർഡ് സ്വത്തുക്കൾ മറിച്ചുവിറ്റെന്ന കേസിൽ ഇഡി രജിസ്റ്റർ ചെയ്ത കള്ളപ്പണ ക്കേസിൽ മുൻകൂർ ജാമ്യം തേടി സുപ്രീകോടതിയെ സമീപിച്ചെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.