പയ്യന്നൂര്‍: കുഞ്ഞിമംഗലം എന്ന ഗ്രാമത്തിന്റെ “സ്വകാര്യ അഹങ്കാരമായി’ ആന്പലിന്റെ പൂക്കാലം.
മഴക്കാലമായാല്‍ കുഞ്ഞിമംഗലത്തെ വെള്ളക്കെട്ടുകളില്‍ ആമ്പലുകള്‍ വിരിഞ്ഞുനില്ക്കാറുണ്ടെങ്കിലും ഇത്തവണ മഴക്കാലം നീണ്ടുനിന്നതോടെ വിവിധ പ്രദേശങ്ങളിലെല്ലാം ആമ്പലുകള്‍ വിരിഞ്ഞു നില്‍ക്കുകയാണ്.
റോഡരികിലായതിനാല്‍ കാണികളെ കൂടുതലായി ആകര്‍ഷിക്കുന്നത് കൊവ്വപ്പുറം-വെങ്ങര റോഡരികിലെ കാഴ്ചയാണ്.ചരിത്രമുറങ്ങുന്ന ഏഴിമലയുടെ പശ്ചാത്തലം കൂടിയാകുമ്പോള്‍ കാഴ്ചയുടെ സൗന്ദര്യം വർധിക്കുന്നു.
വാഹനങ്ങളില്‍ തിരക്കിട്ട് പോകുന്നവരും വാഹനം നിര്‍ത്തി അല്പനേരം ഈ കാഴ്ചകളില്‍ ലയിച്ച ശേഷമാണ് യാത്ര തുടരുന്നത്. മൊബൈലില്‍ സെല്‍ഫിയെടുക്കുന്നവരും ഏറെയാണ്.