പരപ്പനങ്ങാടി: കോളജ് മാഗസിനിൽ പ്രസിദ്ധീകരിച്ച കവിത മതസ്പർധ പരത്തുന്നതാണെന്ന പരാതിയിൽ പോലീസ് കേസെടുത്തു. പരപ്പനങ്ങാടി മലബാർ സഹകരണ കോളജിലെ വിദ്യാർഥികൾ പുറത്തിറക്കിയ “തമോഗർത്തങ്ങൾ’ എന്ന കോളജ് മാഗസിനിൽ പ്രസിദ്ധീകരിച്ച “അന്പലം’ എന്ന കവിതയുടെ പേരിലാണ് കവിതയെഴുതിയ ഫൈനൽ ബികോം വിദ്യാർഥിനിയടക്കം മൂന്നു പേർക്കെതിരേ പരപ്പനങ്ങാടി പോലീസ് കേസെടുത്തിരിക്കുന്നത്.
മാഗസിനെതിരെ പരപ്പനങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തിയ വിഎച്ച്പി പ്രവർത്തകർ നടുറോഡിൽ മാഗസിൻ കത്തിക്കുകയും ചെയ്തു. ബിജെപി നേതാവ് കെ.ടി.വത്സരാജൻ ആണ് പരാതി നൽകിയത്.