രണ്ട് കാലുകൾ നഷ്ടമായ ആമയ്ക്ക് വീൽ ചെയർഘടിപ്പിച്ചു നൽകി യുവതി. പതിനഞ്ച് വയസുള്ള പെട്രോ എന്ന ആമയ്ക്കാണ് സാന്ദ്രെ ടെയ്ലർ എന്ന യുവതി ശരീരത്തിൽ വീൽ ചെയർ ഘടിപ്പിച്ചു നൽകി കരുണയുടെ പ്രതിരൂപമായി മാറിയത്.
സാന്ദ്രെയ്ക്ക് ആമയെ ലഭിക്കുമ്പോൾ മൂന്ന് കാലുകൾ മാത്രമാണുണ്ടായിരുന്നത്. കുറച്ചു നാളുകൾ കൂടി കഴിഞ്ഞപ്പോൾ ആമയുടെ ഒരു കാലും കൂടി നഷ്ടമായി. ഏറെ ദുഖിതയായ സാന്ദ്രെ എന്തെങ്കിലും പരിഹാരം കാണുവാൻ തീരുമാനിച്ചു.
ഏറെ നാളത്തെ അന്വേഷണത്തിനൊടുവിൽ സാന്ദ്രെ, ലൂസിയാന സ്റ്റേയ്റ്റ് വെറ്റിനറി ടീച്ചിംഗ് ഹോസ്പിറ്റലുമായി ബന്ധപ്പെട്ടു. പിന്നിലെ രണ്ട് കാലുകൾ നഷ്ടപ്പെട്ടതല്ലാതെ പെട്രോയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് പരിശോധനയിൽ തെളിഞ്ഞു.
തുടർന്ന് പെട്രോയ്ക്ക് ശരീരത്തിൽ വീൽചെയർ ഘടിപ്പിക്കുവാൻ ഡോക്ടർമാർ തീരുമാനിച്ചു. തുടർന്ന് പെട്രോയുടെ ശരീരഭാരത്തിന് അനുസരിച്ചുള്ള വീൽചെയർ നിർമിച്ച് ശരീരത്തിൽ ഘടിപ്പിച്ചു. വീൽചെയറുമായി പെട്രോ നടക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്.
Meet Pedro the 🐢. He’s rolling through life thanks to doctors and students at @LSUVetMed.
More: https://t.co/5u9MnddlDo#FiercefortheFuture pic.twitter.com/ToYnF08L6T— LSU (@LSU) June 20, 2019